ദേശീയം

സുപ്രീം കോടതിയിലെ പ്രതിസന്ധി: ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ചീഫ് ജസ്റ്റിസിനെ കാണും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രതിസന്ധി തീര്‍ക്കുന്നതിനായി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച നടത്തും. രാത്രി 7: 30നാണ് കൂടിക്കാഴ്ച. ബാര്‍ കൗണ്‍സിലിലെ എഴംഗസമിതിയായിരിക്കും ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തുക

സുപ്രീം കോടതിയിലെ മറ്റ് ജഡ്ജിമാരുമായി ഈ സമിതി കൂടിക്കാഴ്ച നടത്തും. അവരുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം മാത്രമെ പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തു. ഫുള്‍കോര്‍ട്ട് വിളിച്ച് പ്രശ്‌നം പരിഹരിക്കണമെന്നാണ് ബാര്‍ കൗണ്‍സിലിന്റെ നിലപാട്.

വെള്ളിയാഴ്ചയാണ് ജസ്റ്റിസ് ജെ  ചെലമേശ്വര്‍,രഞ്ജന്‍ ഗഗോയ്, മദന്‍ ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ സുപ്രീം കോടതി നടപടി ക്രമങ്ങളില്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയത്. കേസുകള്‍ നല്‍കുന്നതിലെ വിവേചനവും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു