ദേശീയം

പ്രശ്‌നപരിഹാരമായില്ല, സുപ്രിം കോടതി പ്രവര്‍ത്തനം തുടങ്ങാന്‍ വൈകി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസും ജഡ്ജിമാരുമായുള്ള ഭിന്നതയില്‍ പരിഹാരമായില്ല. വിമര്‍ശനം ഉന്നയിച്ച ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തുമെന്ന് സൂചനകള്‍ ലഭിച്ചിരുന്നെങ്കിലും ചര്‍ച്ച നടന്നില്ല. പതിനഞ്ചു മിനിറ്റോളം വൈകിയാണ് കോടതി തുടങ്ങിയത്.

ചീഫ് ജസ്റ്റിനെതിരെ വിമര്‍ശനം ഉന്നയിച്ച നാലു ജഡ്ജിമാരും കോടതിയില്‍ എത്തി. സാധാരണ 10.30നാണ് കോടതികള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നത്. ഇന്ന് പത്തോമുക്കലോടെയാണ് പ്രവര്‍ത്തനം തുടങ്ങിയത്. 


പതിനൊന്നാം നമ്പര്‍ കോടതി ഇന്ന് പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. എ കെ ഗോയലും,യു യു ലളിതും അടങ്ങിയ ബെഞ്ചിന്റെ കോടതിയാണിത്. ഒരു ജഡ്ജിക്ക് സുഖമില്ലാത്തതിനാലെന്ന് വിശദീകരണം. 


പ്രശ്‌നപരിഹാരത്തിനായി ബാര്‍ അസോസിയേഷന്റെയും മുതിര്‍ന്ന അഭിഭാഷകരുടെയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി