ദേശീയം

പത്മാവതിയിലെ ഗാനത്തിനൊപ്പം വിദ്യാര്‍ത്ഥികള്‍ നൃത്തം ചെയ്തതിന് കര്‍ണിസേന സ്‌കൂള്‍ അടിച്ചു തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

വിവാദ ചിത്രമായ പത്മാവതിയുടെ ഗാനത്തിനൊപ്പം വിദ്യാര്‍ത്ഥികള്‍ ചുവടുവെച്ചതിന് മധ്യപ്രദേശിലെ സ്‌കൂള്‍ കര്‍ണിസേന അടിച്ചു തകര്‍ത്തു. രത്‌ലാമിലെ സെന്റ് പോള്‍ സ്‌കൂളാണ് കര്‍ണിസേനയുടെ ആക്രമിച്ചത് ഇരയായത്. സ്‌കൂളിലെ സാംസ്‌കാരിക പരിപാടിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പത്മാവതിയിലെ ഗാനത്തിനൊപ്പം ചുവടുവെച്ചതാണ് സംഘടനയെ പ്രകോപിപ്പിച്ചത്. 

സിനിമയില്‍ ദീപിക പദുക്കോണ്‍ ആടിത്തകര്‍ത്ത ഗൂമര്‍ എന്ന ഗാനമാണ് നൃത്തം ചെയ്യാനായി കുട്ടികള്‍ തെരഞ്ഞെടുത്തത്. ഇത് അറിഞ്ഞെത്തിയ കര്‍ണിസേന പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് കടന്നു കയറി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും  രക്ഷിതാവിനും പരുക്കേറ്റു. ഭയന്ന വിദ്യാര്‍ത്ഥികള്‍ അടുത്തുള്ള ഫാമിലേക്ക് ഓടി ഒളിക്കുകയായിരുന്നു. 

ഒരു വിദ്യാര്‍ത്ഥി സ്റ്റേജില്‍ ഗൂമര്‍ ഗാനത്തിനൊപ്പം നൃത്തം കളിക്കുന്നതിനിടെ കര്‍ണിസേന പ്രവര്‍ത്തകര്‍ കുട്ടിക്ക് നേരെ കസേരകള്‍ വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 20ഓളം വരുന്ന പ്രവര്‍ത്തകരാണ് അക്രമണം അഴിച്ചുവിട്ടത്. സ്‌കൂളിന്റെ ഫര്‍ണീച്ചറുകളും മറ്റും ആക്രമണത്തില്‍ തകര്‍ന്നതായി സ്‌കൂള്‍ ഉടമ ദേവേന്ദ്ര മുന്നത് പറഞ്ഞു. എന്നാല്‍ തങ്ങള്‍ സ്‌കൂള്‍ അധികൃതരെ ഉപദേശിക്കുക മാത്രമാണ് ചെയ്്തതെന്നാണ് കര്‍ണിസേന പറയുന്നത്. സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടെയാണ് ഗാനത്തിന്റെ പേരില്‍ സ്‌കൂള്‍ അടിച്ചു തകര്‍ത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ