ദേശീയം

പ്രകാശ് രാജിന്റെ വേദിയില്‍ ഗോമൂത്രം തളിച്ച് യുവമോര്‍ച്ച; ഇനിയും വരണമെന്ന് താരം

സമകാലിക മലയാളം ഡെസ്ക്

ബംഗ്ലൂരു: നടന്‍ പ്രകാശ് രാജ് പങ്കെടുത്ത പരിപാടിയുടെ വേദിയില്‍ ഗോമൂത്രം തളിച്ച് ശുദ്ധീകരിച്ച് യുവമോര്‍ച്ച  പ്രവര്‍ത്തകരുടെ പ്രതിഷേധം. നടന്‍ പ്രകാശ് രാജ് തന്നെയാണ് താന്‍ പോയതിന് പിന്നാലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വേദിയില്‍ ഗോമൂത്രം തെളിച്ച കാര്യം സമൂഹമാധ്യമങ്ങളിലുടെ പുറം ലോകത്തെ അറിയിച്ചത്. 

കര്‍ണാടക സിര്‍സിയിലെ രാഘവേന്ദ്രമഠില്‍  ഇടതുപക്ഷ ആഭിമുഖ്യമുളളവര്‍ സംഘടിപ്പിച്ച പരിപാടിക്ക്് പിന്നാലെയാണ് സംഭവം. പരിപാടിയില്‍ മുഖ്യാതിഥിയായിരുന്ന പ്രകാശ് രാജ് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയെയും ഉത്തര കനഡ എംപിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരാണ് വേദിയില്‍ ഗോമൂത്രം തളിച്ചതെന്ന പ്രകാശ് രാജ് ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു.താന്‍ പോകുന്നിടങ്ങളിലെല്ലാം ഇത്തരം ശുദ്ധീകരണ പരിപാടി സംഘടിപ്പിക്കാന്‍ പ്രകാശ് രാജ് പ്രതികരിച്ചു

മകരസംക്രാന്തി ദിനത്തില്‍ പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലായിരുന്നു ശുദ്ധീകരണ പരിപാടി. ബുദ്ധിജീവികളെന്ന് നടിക്കുന്ന ഇത്തരം ആളുകള്‍ തങ്ങളുടെ വിശുദ്ധ സ്ഥലം അശുദ്ധിയാക്കിയെന്ന് ആരോപിച്ചായിരുന്നു ഇവരുടെ പ്രവൃത്തി. ബീഫ് കഴിക്കുന്നതിനെ അംഗീകരിക്കുന്ന ഇത്തരക്കാര്‍ ഹൈന്ദവ ദൈവങ്ങളെ അപമാനിച്ചതായും പ്രാദേശിക നേതാവായ വിഷാല്‍ മറാട്ടെ ആരോപിച്ചു. ഇത്തരം സാമൂഹ്യവിരുദ്ധരോട് ജനം ക്ഷമിക്കുകയില്ലെന്നും നേതാവ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു