ദേശീയം

വിവാഹ രാത്രിയില്‍ നവവധുവിന് കന്യകാത്വ പരിശോധന; ആചാരത്തിനെതിരേ ശബ്ദമുയര്‍ത്താന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ച് യുവാക്കള്‍

സമകാലിക മലയാളം ഡെസ്ക്

പൂനെ: വിവാഹ രാത്രിയില്‍ നവവധുവിനെ കന്യകാത്വ പരിശോധന നടത്തുന്നതിനെതിരേ പുനെയില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചു. 'സ്റ്റോപ് ദ വി റിച്വല്‍' എന്ന് പേരിട്ടിരിക്കുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ കന്യകത്വ പരിശോധന നടത്തുന്ന ദുരാചാരത്തിനെതിരേ ബോധവല്‍ക്കരണം നടത്താനുള്ള തയാറെടുപ്പിലാണ്. ഈ ആചാരം ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ആരോപിച്ച് കൂട്ടായ്മ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. 

ആചാരം അനുസരിച്ച് കന്‍ജര്‍ബാത് സമുദായത്തില്‍ നിന്ന് വിവാഹിതരാകുന്ന ദമ്പതിമാരുടെ ആദ്യ രാത്രിയിലെ കട്ടിലില്‍ ഗ്രാമ പഞ്ചായത്ത് വെളുത്ത ബെഡ് ഷീറ്റ് വിരിക്കും. അടുത്ത ദിവസം വിരിയില്‍ രക്തം കണ്ടാല്‍ പെണ്‍കുട്ടി പരീക്ഷയില്‍ വിജയിച്ചതായി കണക്കാക്കും. അല്ലെങ്കില്‍ പെണ്‍കുട്ടി മറ്റൊരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണം ഉയരും. നവവധുവിന്റെ അനുമതിയില്ലാതെ ഈ പരിശോധന നടത്തില്ലെന്നാണ് പറയപ്പെടുന്നത്. 

സ്വകാര്യതയ്ക്കുള്ള അവകാശം, മുത്തലാക്ക് എന്നീ വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങള്‍ ചില കാര്യങ്ങള്‍ പങ്കുവെച്ചിരുന്നു. ഇവയ്ക്ക്  സമുദായത്തില്‍ നിന്നുള്ള ഒരേ ചിന്താഗതിയുള്ള ആളുകളില്‍ നിന്ന് നല്ല സമീപനമാണുണ്ടായത്. അതുപോലെ ഈ ദുരാചാരത്തിനെ പ്രതിരോധിക്കാനും ഒരുമിച്ചു നില്‍ക്കുമെന്നും എംഎ വിദ്യാര്‍ത്ഥിയും ഗ്രൂപ്പിന്റെ സംഘാടകനുമായ വിവേക് തമയ്‌ചേകര്‍ പറഞ്ഞു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14. 21 എന്നിവയ്ക്ക് എതിരാണ് ഇത്. ഇവിടത്തെ ജനങ്ങള്‍ ഇതിനെ പരമ്പരാഗത ആചാരമായാണ് കാണുന്നത്. അല്ലെങ്കില്‍ അവരുടെ പെണ്‍കുട്ടികള്‍ നശിച്ചുപോകുമെന്നാണ് അവര്‍ ചിന്തിക്കുന്നത്. ഇതിനെതിരേ ബോധവല്‍ക്കരണം നടത്തുമെന്നും വിവേക് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ