ദേശീയം

റാലിക്കിടെ മധ്യപ്രദേശ് മുഖ്യമന്ത്രി സെക്യൂരിറ്റി ജീവനക്കാരനെ മുഖത്തടിച്ചു (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: റോഡ് ഷോയ്ക്കിടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അംഗരക്ഷനെ മുഖത്തടിച്ച സംഭവം വിവാദമാകുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പുലിവാല് പിടിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

സെക്ഷന്‍ 353 വകുപ്പ് പ്രകാരം മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ജനങ്ങള്‍ക്ക് നല്‍കിയ നയങ്ങളില്‍ പരാജയപ്പെട്ടതിന്റെ അമര്‍ഷമാണ് മുഖ്യമന്ത്രിയുടെ നടപടിയെന്നും കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇത്തരത്തില്‍ പെരുമാറിയിട്ടില്ലെന്നും കോണ്‍ഗ്രസ് ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും ബിജെപി പറയുന്നു.

ആള്‍ക്കൂട്ടത്തിനിടെ വഴുതിവീണപ്പോള്‍ മുഖ്യമന്ത്രി സെക്യൂരിറ്റി ജിവനക്കാരനോട് ക്ഷുഭിതനായിരുന്നു. ഇതിനെ വളച്ചൊടിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും ബിജെപി വാജ്‌പേയ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന റാലിക്കിടെയായിരുന്നു സംഭവം.

ശിവരാജ് സിംഗ് ചൗഹാന്‍ നേരത്തെയും നിരവധി വിവാദങ്ങളില്‍ പെട്ടിരുന്നു. 2016ല്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാര്‍ ഇദ്ദേഹത്തെ തോളിലേറ്റിയതു മധ്യപ്രദേശിലെ റോഡുകള്‍ അമേരിക്കയിലെക്കാള്‍ നല്ലതാണെന്നും ശിവരാജ്‌സിംഗ് ചൗഹാന്റെ പരാമര്‍ശവും വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി