ദേശീയം

സംഘപരിവാര്‍ എന്നെ കൊല്ലും; ജീവന് ഭീഷണിയുണ്ടെന്ന് ജിഗ്നേഷ് മേവാനി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: തന്റെ ജീവന് വധഭീഷണിയുണ്ടെന്ന് ജിഗ്നേഷ് മേവാനി എംഎല്‍എ. ചില ദലിത് സംഘടനകള്‍ മേവാനിക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പാടാക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് ആര്‍എസ്എസ്-ബിജെപിക്കാരുടെ ഭാഗത്ത് നിന്ന് വധിഭീഷണി ഉണ്ടെന്ന് വെളിപ്പെടുത്തി വദ്ഗാം എംഎല്‍എ രംഗത്ത് വന്നിരിക്കുന്നത്. 

പ്രവീണ്‍ തൊഗാഡിയക്കുള്ള അതേ തോന്നല്‍ എനിക്കുമുണ്ട്. ആരേയും കൊല്ലാന്‍ കെല്‍പ്പുള്ളവരാണ് ഫാസിസ്റ്റ് ശക്തികള്‍. എന്റെ ജീവന് ഭീഷണിയുണ്ട്. ബിജെപിക്കും ആര്‍എസ്എസിനും എന്നെ ഇല്ലാതാക്കാനുള്ള ആവശ്യമുണ്ട്, അദ്ദേഹം പറഞ്ഞു.

മേവാനിക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പാടാക്കണം എന്നാവശ്യപ്പെട്ട് ദലിത് ഗ്രൂപ്പുകള്‍ ഗുജറാത്തിലെ വിവിധ ജില്ലാ കലക്ടകര്‍മാര്‍ക്ക് മെമ്മോറാണ്ടം നല്‍കിയിട്ടുണ്ട്. മേവാനിക്കും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖറിനും എതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു