ദേശീയം

ജുഡീഷ്യല്‍ പ്രതിസന്ധി തുടരുന്നു; ജഡ്ജിമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സുപ്രീംകോടതിയിലെ പ്രതിസന്ധി പരിഹാരമാകാതെ തുടരുന്നു. വാര്‍ത്താസമ്മേളനം വിളിച്ച ജഡ്ജിമാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തള്ളി. ജഡ്ജിമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതായാണ് സൂചന. 

കേസുകള്‍ ബെഞ്ചുകള്‍ക്ക് കൈമാറുന്ന നടപടി സുതാര്യമാക്കണം. ഇതിനായി മുതിര്‍ന്ന ജഡ്ജിമാരുടെ നേതൃത്വത്തില്‍ സംവിധാനം ഏര്‍പ്പെടുത്തണം. തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ അംഗീകരിച്ച് ചീഫ് ജസ്റ്റിസ് വാര്‍ത്താസമ്മേളനം വിളിക്കണം എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് നിലപാട് അറിയിച്ചതായാണ് സൂചന. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എന്‍ വി രമണ തുടങ്ങിയവരാണ് സമവായ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. 

കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതില്‍ ചീഫ് ജസ്റ്റിസിനുള്ള അധികാരം മാറ്റാനാകില്ലെന്ന് ദീപക് മിശ്ര അറിയിച്ചു. സുപ്രീംകോടതിയുടെ ആരംഭകാലം മുതല്‍ തന്നെ കേസുകള്‍ ഏത് ബെഞ്ചിന് കൈമാറണമെന്ന് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണ്. ഇത് മാറ്റാനാകില്ല. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തില്‍ മുതിര്‍ന്ന ജഡ്ജിമാരുടെ പാനല്‍ രൂപീകരിക്കാനാകില്ല. ജഡ്ജിമാരുടെ രണ്ടാമത്തെ ആവശ്യമായ വാര്‍ത്താസമ്മേളനം വിളിക്കുന്നതും സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. 

ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ജെ ചെലമേശ്വര്‍ സ്വകാര്യ ആവശ്യത്തിനായി ഇന്ന് ഹൈദരാബാദിലേക്ക് പോകും. ഈ പശ്ചാത്തലത്തില്‍ ഈ ആഴ്ച ഇക്കാര്യത്തില്‍ തുടര്‍ചര്‍ച്ച നടക്കാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി