ദേശീയം

പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് രാജസ്ഥാന്‍ പൊലീസ് പിന്‍വലിച്ചു

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍ : വിശ്വഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരെ രാജസ്ഥാനിലുണ്ടായിരുന്ന കേസ് പിന്‍വലിച്ചു. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. സവായ് മാധോപൂര്‍
ജില്ലയിലെ ഗംഗാപൂര്‍ സിറ്റി മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. നിരോധനാജ്ഞ ലംഘിച്ച് ഗംഗാപൂരില്‍ പ്രസംഗിച്ചതിനാണ്, 15 വര്‍ഷം മുമ്പ് പ്രവീണ്‍ തൊഗാഡിയക്കെതിരെ രാജസ്ഥാന്‍ പൊലീസ് കേസെടുത്തത്. 

കേസുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ പൊലീസ് തൊഗാഡിയയെ തേടി ഗുജറാത്തിലെത്തിയതോടെയാണ് സംഭവം വീണ്ടും വിവാദമായത്. പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ, ബിജെപി സര്‍ക്കാര്‍ തന്നെ വോട്ടയാടുകയാണെന്നും, വ്യാജ ഏറ്റുമുട്ടല്‍ നടത്തി കൊലപ്പെടുത്താനാണ് പദ്ധതിയെന്നും പ്രവീണ്‍ തൊഗാഡിയ ആരോപിച്ചിരുന്നു. ഇതിന് പിന്നില്‍ ഡല്‍ഹിയിലുള്ള ബോസാണെന്നും, നരേന്ദ്രമോദിയെ പരോക്ഷമായി കുറ്റപ്പെടുത്തി തൊഗാഡിയ രംഗത്തെത്തിയിരുന്നു.

അതേസമയം തൊഗാഡിയക്കെതിരായ കേസ് പിന്‍വലിക്കാന്‍ മൂന്നുവര്‍ഷം മുമ്പേ തന്നെ വസുന്ധര രാജെ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നുവെന്ന് രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കടാരിയ പറഞ്ഞു. 2015 ജൂണില്‍ കേസ് പിന്‍വലിച്ച് ആഭ്യന്തരവകുപ്പിന് ഉത്തരവ് നല്‍കിയിരുന്നു. ഇത് ജില്ലാ ഭരണകൂടത്തിന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ആശയവിനിമയത്തിലെ അപാകത മൂലം കോടതിയെ ഇക്കാര്യം അറിയിക്കാന്‍ കഴിയാതിരുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കടാരിയ വ്യക്തമാക്കി. 

തൊഗാഡിയയെ തേടി രാജസ്ഥാന്‍ പൊലീസിനെ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തിലെത്തിയിരുന്നു. എന്നാല്‍ തൊഗാഡിയയെ അറസ്റ്റുചെയ്യാന്‍ സംഘത്തിന് ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും ഗുലാബ് ചന്ദ്ര കടാരിയ വ്യക്തമാക്കി. പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് കോടതി നാളെ പരിഗണിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍