ദേശീയം

വിമാനയാത്രയ്ക്കിടെ ഇനി മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിക്കാം; നിര്‍ദേശങ്ങളുമായി ട്രായ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ ഇനി മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാം ഇത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടു.  ഉപഗ്രഹ - ഭൗമ നെറ്റ്‌വര്‍ക്ക് വഴി ഈ സേവനങ്ങള്‍ ലഭ്യമാക്കാനാണു ശുപാര്‍ശ.

വിമാനയാത്രയ്ക്കിടെ മറ്റു സാങ്കേതിക ബുദ്ധിമുട്ടുകളോ സുരക്ഷാപ്രശ്‌നങ്ങളോ ഇല്ലാതെ വേണം ശുപാര്‍ശ നടപ്പാക്കേണ്ടതെന്നും നിര്‍ദേശമുണ്ട്. ഇന്ത്യയുടെ ആകാശത്തില്‍ കുറഞ്ഞത് 3000 മീറ്റര്‍ ഉയരത്തില്‍ പറക്കുന്ന വിമാനങ്ങളിലാണു സേവനം നല്‍കാന്‍ ശുപാര്‍ശ. മൊബൈല്‍ ഫോണ്‍ ഫ്‌ളൈറ്റ് മോഡിലായിരിക്കണം എന്നതാണ് പ്രധാന നിബന്ധന.എങ്കില്‍ മാത്രം ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനാണു ശുപാര്‍ശ. ഇതു സംബന്ധിച്ച അറിയിപ്പും വിമാനത്തില്‍ നല്‍കണം. ഇന്റര്‍നെറ്റ് സൗകര്യത്തില്‍ തടസ്സമുണ്ടാകരുത്. മറ്റുരീതിയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു

വോയിസ്, ഡേറ്റ, വിഡിയോ സേവനങ്ങള്‍ മൊബൈലില്‍ ലഭ്യമാക്കുന്നതു സംബന്ധിച്ചു കഴിഞ്ഞ ഓഗസ്റ്റില്‍ ടെലികോം വകുപ്പ് ട്രായിയുടെ അഭിപ്രായം തേടിയിരുന്നു. ആഭ്യന്തര - രാജ്യാന്തര യാത്രയ്ക്കിടെ ഇന്ത്യയില്‍ ഈ സൗകര്യങ്ങള്‍ ലഭ്യമാക്കാനാകുമോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്.  തുടര്‍ന്നാണ് 'ഇന്‍ഫ്‌ലൈറ്റ് കണക്ടിവിറ്റി' ശുപാര്‍ശകള്‍ ട്രായ് പുറത്തുവിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത