ദേശീയം

രാഹുല്‍ അവസരവാദിയായ ഹിന്ദു;സ്വന്തം മതത്തെകുറിച്ചുളള ഓര്‍മ്മ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം- യെദിയൂരപ്പ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവസരവാദിയായ ഹിന്ദുവാണെന്ന് ബിജെപി നേതാവ് ബി എസ് യെദിയൂരപ്പ. കര്‍ണാടകയിലെ ഹിന്ദുക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ പ്രവൃത്തിയെ വിമര്‍ശിച്ചായിരുന്നു യെദിയൂരപ്പയുടെ ആരോപണം. 

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമേ രാഹുലിന് സ്വന്തം മതത്തെ കുറിച്ച് ഓര്‍മ്മ വരുന്നുളളുവെന്നും കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന യെദിയൂരപ്പ വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിക്ക് ഏത് ക്ഷേത്രം വേണമെങ്കിലും സന്ദര്‍ശിക്കാം. അത് വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി അവസരവാദിയായ ഹിന്ദുവാണ്. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ഹിന്ദുവാണെന്ന കാര്യം രാഹുല്‍ ഓര്‍ക്കുന്നത്. അതിനുശേഷം സൗകര്യപൂര്‍വ്വം ഇക്കാര്യം മറക്കുന്ന രാഹുലിനെ വിശ്വാസിക്കാന്‍ മാത്രം വിഡ്ഢികളാണോ ജനങ്ങള്‍ എന്നും യെദിയൂരപ്പ ചോദിച്ചു. 

താന്‍ വര്‍ഗീയ രാഷ്ട്രീയം കളിക്കില്ല. വികസനമാണ് തങ്ങളുടെ അജന്‍ണ്ട. ബിജെപിയാണ് യഥാര്‍ത്ഥ ഹിന്ദുപാര്‍ട്ടിയെന്നും കര്‍ണാടയില്‍ ബിജെപി സംഘടിപ്പിച്ച പരിവര്‍ത്തന്‍ യാത്ര 75 ദിവസം പിന്നിട്ട ശേഷം ന്യൂസ് 18നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി

ഇരിക്കുന്നതിനിടെ ഹെലികോപ്റ്ററിനുള്ളില്‍ വീണ് മമതാ ബാനര്‍ജിക്ക് പരിക്ക്; വിഡിയോ

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ