ദേശീയം

സ്ത്രീ ശരീരം അവളുടെ മാത്രമാണ്; സമ്മതമില്ലാതെ സ്പര്‍ശിക്കാന്‍ ആര്‍ക്കും അനുവാദമില്ല: ഡല്‍ഹി കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്ത്രീയെ അവരുടെ അനുവാദമില്ലാതെ സ്പര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഡല്‍ഹി കോടതി. സ്ത്രീകള്‍ക്ക് എതിരെ നിരന്തരം നടക്കുന്ന ലൈംഗീക അതിക്രമം ദൗര്‍ഭാഗ്യകരമാണെന്നും ഡല്‍ഹി അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സീമ മൈനിയസ് വ്യക്തമാക്കി. ഒമ്പതുവയസുകാരിയെ ലൈംഗികമായി കയ്യേറ്റം ചെയ്ത കുറ്റവാളിക്ക് അഞ്ചുവര്‍ഷം ജയില്‍ ശിക്ഷ വിധിക്കവെയാണ് കോടതി നിരീക്ഷണം. 

സ്ത്രീയുടെ ശരീരത്തിന്റെ മുഴവന്‍ അവകാശവും അവള്‍ക്ക് മാത്രമാണ്. അതുകൊണ്ടുതന്നെ അവളുടെ അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ മറ്റാര്‍ക്കും അവകാശമില്ല. എന്നാല്‍ സ്ത്രീയുടെ സ്വകാര്യതയ്ക്കുള്ള അവകാശം പുരുഷന്‍ അംഗീകരിച്ചു കൊടുക്കിന്നില്ല.പകരം പീഡനത്തിനിരയാക്കി കൊണ്ടിരിക്കുകയാണെന്നും കോടതി സൂചിപ്പിച്ചു.

കേസില്‍ പ്രതിക്ക് അഞ്ചു വര്‍ഷം തടവ് ശിക്ഷയും, 10,000 രൂപ പിഴയും അടയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ഇതില്‍ 5,000 രൂപ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. ഡല്‍ഹി ലീഗല്‍ സര്‍വീസ് അതോറിറ്റി പെണ്‍കുട്ടിക്ക് 50,000 രൂപ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം