ദേശീയം

കലിപ്പ് തീരാതെ ബംഗാള്‍ ഘടകം; രാഷ്ട്രീയ രേഖയെ കുറിച്ച് എകെജി സെന്ററില്‍ ചോദിക്കാന്‍ ബിമന്‍ ബോസ്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത:  കോണ്‍ഗ്രസ് സഹകരണവുമായി ബന്ധപ്പെട്ട കേന്ദ്രകമ്മിറ്റി തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി സിപിഎം ബംഗാള്‍ മുന്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ്. രാഷ്ട്രീയ സമീപന രേഖയെകുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന്, എകെജി ഭവനിലോ, തിരുവനന്തപുരത്തെ എകെജി സെന്ററിലോ പോയി ചോദിക്കാനായിരുന്നു ബോസിന്റെ മറുപടി. അല്ലെങ്കില്‍ കേരളഘടകത്തോട് ചോദിക്കാനും ബിമന്‍ ബോസ് ആവശ്യപ്പെട്ടു. 


തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണ വേണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നയരേഖയോടൊപ്പമായിരുന്നു ബംഗാള്‍ഘടകം. എന്നാല്‍ കോണ്‍ഗ്രസുമായി യാതൊരു തരത്തിലുളള സഹകരണവും വേണ്ടായെന്ന കാരാട്ട് പക്ഷത്തിന്റെ നയരേഖയാണ് കേന്ദ്രകമ്മിറ്റി അംഗീകരിച്ചത്. പ്രകാശ്കാരാട്ടിനൊപ്പം ഉറച്ചുനില്‍ക്കുന്ന നിലപാടാണ് കേരളഘടകം സ്വീകരിച്ചത്. യെച്ചൂരിയുടെ നയം കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തളളുകയായിരുന്നു. വോട്ടെടുപ്പില്‍ പങ്കെടുത്ത കേരളഘടകത്തില്‍ നിന്നുളളവരെല്ലാം കാരാട്ടിന് അനുകൂലമായി വോട്ടും ചെയ്തു. ഇതിന് പിന്നാലെയാണ് കേരള ഘടകത്തോട് പരസ്യമായി അതൃപ്തി രേഖപ്പെടുത്തി ബംഗാള്‍ ഘടകം രംഗത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ