ദേശീയം

കർ‌ഷകർക്കും നികുതി കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രസർക്കാർ; വരുന്ന ബജറ്റിൽ പ്രഖ്യാപനമുണ്ടാകും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കാർഷിക വരുമാനവും നികുതി പരിധിയിൽ കൊണ്ടു വരാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. വൻകിട കർഷകരിൽ നിന്ന്​ നികുതി ഇൗടാക്കാനാണ്​ സർക്കാർ നീക്കം. കൂടുതൽ പേരെ നികുതിവലയിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്​ കർഷകർക്കും നികുതി ഇൗടാക്കാൻ സർക്കാർ ഒരുങ്ങുന്നത്​. വരുന്ന ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നാണ്​ റിപ്പോർട്ടുകൾ.

സർക്കാറി​ന്റെ കണക്കുകൾ പ്രകാരം രാജ്യത്ത്​ 70 ശതമാനം കർഷകരും ഒരു ഹെക്​ടറിൽ താഴെ മാത്രം ഭൂമിയിൽ കൃഷി ചെയ്യുന്നവരാണ്​. 0.4 ശതമാനം 10 ഹെക്​ടറിൽ കൂടുതൽ ഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകരാണ്​. 3.7 ശതമാനം കർഷകർ 4 മുതൽ 10 ഹെക്​ടർ ഭൂമിയിൽ കൃഷി ചെയ്യുന്നവരാണ്​. ഇൗ വരുന്ന 4.1 ശതമാനം പേർക്ക്​ കാർഷിക നികുതി ചുമത്തനാണ്​ സർക്കാർ നീക്കം. 25,000 കോടി വരെ ഇത്തരത്തിൽ നികുതിയായി പിരിച്ചെടുക്കാമെന്ന്​ സർക്കാർ കണക്കു കൂട്ടുന്നു.

സമ്പന്നരായ കർഷകരിൽ നിന്ന്​ നികുതി ഇൗടാക്കുന്നത്​ പരിഗണിക്കണമന്ന്​ മുഖ്യ സാമ്പത്തിക ഉപദേഷ്​ടാവ്​ അരവിന്ദ്​ സുബ്രമണ്യം അഭിപ്രായപ്പെട്ടിരുന്നു. നീതി ആയോഗും കാർഷിക വരുമാനം നികുതി പരിധിയിൽ കൊണ്ട്​ വരണമെന്ന്​ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്