ദേശീയം

പത്മാവത് തടയുക ഞങ്ങളുടെ ലക്ഷ്യം, ക്രമസമാധാനം സര്‍ക്കാരിന്റെ മാത്രം കാര്യം; തീയറ്ററുകളില്‍ ജനത കര്‍ഫ്യു പ്രഖ്യാപിച്ച് കര്‍ണി സേന

സമകാലിക മലയാളം ഡെസ്ക്

പത്മാവത് റിലീസ് ചെയ്യുന്ന തീയറ്ററുകളില്‍ ജനത കര്‍ഫ്യു പ്രഖ്യാപിച്ച് കര്‍ണി സേന നേതാവ് ലോകേന്ദ്ര സിങ് കല്‍വി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പത്മാവതിനെതിരെയുള്ള പ്രതിഷേധം തുടരുമെന്ന് കര്‍ണി സേന നേതാവ് വ്യക്തമാക്കിയത്. 

സഞ്ജയ് ലീല ബന്‍സാലിയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ കുറിച്ച് മാത്രമല്ല സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. ഞങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശത്തെ കുറിച്ചും കോടതി പറയുന്നുണ്ട്. പത്മാവത് രാജ്യത്ത ഒരിടത്തും പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം ഞങ്ങള്‍ക്കുണ്ടെന്ന് കര്‍ണി സേന നേതാവ് കല്‍വി പറയുന്നു. 

ക്രമസമാധാനം നിലനിര്‍ത്തുക എന്നത് സര്‍ക്കാരുകളുടെ ജോലിയാണ്. പത്മാവതിന്റെ പ്രദര്‍ശനം തടയുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് ആദിത്യനാഥ് വ്യക്തമാക്കിയത്. സിനിമയുടെ മുതല്‍മുടക്കാണ് വിഷയം  എങ്കില്‍ ചിലവായ തുക എത്രയാണെന്ന് വെച്ചാല്‍ തങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും കര്‍ണി സേന പറയുന്നു. 

പത്മാവതിനെതിരെ 40 എതിര്‍പ്പുകള്‍ എണ്ണമിട്ട് നിരത്തിയായിരുന്നു കര്‍ണി സേന നേതാവ് രംഗത്തെത്തിയത്. മഹാറാണ പ്രതാപ്, ശിവജി ഉള്‍പ്പെടെയുള്ള മഹാന്മാരുടെ ജീവിതം പറയുന്ന സിനിമകള്‍ അവരെടുക്കട്ടെ. ചരിത്രത്തെ തെറ്റായി അവതരിപ്പിക്കുന്നതിനെ മാത്രമാണ് ഞങ്ങള്‍ എതിര്‍ക്കുന്നതെന്നും കര്‍ണി സേന നേതാവ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത