ദേശീയം

കണ്ണില്‍ ചോരയില്ലാതെ കര്‍ണിസേന; സ്‌കൂള്‍ ബസിന് നേരെ ആക്രമണം; അലറി കരഞ്ഞ് കുട്ടികള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പദ്മാവത് റിലീസാകാന്‍ ഒരു ദിവസംകൂടി ബാക്കി നില്‍ക്കേ പ്രതിഷേധങ്ങള്‍ അതിരുവിടുന്നു. ഗുരുഗാവില്‍ സ്‌കൂള്‍ ബസിന് നേരെ ആക്രമണം. ജി.ഡി ഗോയെങ്കെ വേള്‍ഡ് സ്‌കൂള്‍ ബസിന് നേര്‍ക്കാണ് ആക്രമണം നടന്നത്. 

റോഡില്‍ പ്രതിഷേധിക്കുകയായിരുന്ന ജനക്കൂട്ടം സ്‌കൂള്‍ ബസിന് നേരെ കല്ലെറിയുകയും ജനാലകള്‍ അടിച്ചു പൊട്ടിക്കുകയും ചെയ്തു. ആളപായമില്ല. എന്നാല്‍ ബസിനുള്ളില്‍ കുട്ടികള്‍ പേടിച്ച് നിലവിളിക്കുന്ന വീഡിയോ പുറത്തുവന്നു. കര്‍ണിസേനുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. 

ആക്രമണം ശക്തമായതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് കാര്യക്ഷമമല്ല എന്നാണ് ലഭിക്കുന്ന വിവരം. ഗുരുഗാവിലെ നാല്‍പ്പത് തീയറ്ററുകള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് പിന്‍മാറി. 

നേരത്തെ മുംബൈയില്‍ ആക്രമണം അഴിച്ചുവിട്ട 50 കര്‍ണിസേന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇനിയും അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
 

വീഡിയോ കടപ്പാട്: എബിപി ന്യൂസ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി