ദേശീയം

റിപബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത് പത്ത് രാഷ്ട്രത്തലവന്‍മാര്‍; കനത്ത സുരക്ഷയില്‍ ഡല്‍ഹി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്പഥില്‍ ഇന്ന് നടക്കുന്ന 69മത്‌ റിപബ്ലിക് ദിനപരേഡ് വീക്ഷിക്കാന്‍
ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് എത്തിയിരിക്കുന്നത്‌ പത്ത് രാഷ്ട്രത്തലവന്‍മാര്‍. ബ്രൂണെയ്, കംബോഡിയ, സിംഗപ്പുര്‍, ലാവോസ്, ഇന്തൊനീഷ്യ, മലേഷ്യ, മ്യാന്‍മാര്‍, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരാണ് ഇത്തവണ ഡല്‍ഹിയിലെത്തിയിരിക്കുന്നത്. ആസിയാന്‍ ഉച്ചകോടിക്കു ശേഷമാണ് രാഷ്ട്രത്തലവന്മാര്‍ റിപ്പബ്ലിക് ദിനാഘോഷത്തിനും അതിഥികളായെത്തുന്നത്.ആദ്യമായാണ് റിപബ്ലിക് ദിനാഘോഷ പരിപാടിക്ക് ഇത്രയും രഷ്ട്ര നേതാക്കന്‍മാര്‍ ഒരുമിച്ച് എത്തുന്നത്. 

ആസിയാന്‍ രൂപവത്കരണത്തിന്റെ 50ാം വാര്‍ഷികവും ആസിയാനില്‍ ഇന്ത്യ അംഗത്വം എടുത്തതിന്റെ 25ാം വാര്‍ഷികവുമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 

റിപബ്ലിക് ദിനാഘോഷം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. ഡല്‍ഹിയില്‍ പതിനായിരത്തിന് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. രാജ്പഥില്‍ നിന്ന് ചെങ്കോട്ട വരെയുള്ള എട്ടു കിലോമീറ്റര്‍ പരേഡ് വീഥിയിലുടനീളം ഷാര്‍പ് ഷൂട്ടര്‍മാര്‍ ഉള്‍പ്പെടെയാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകളിലൂടെ മുഴുവന്‍ സമയ നിരീക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്.

ആകാശത്ത് അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ തടയാന്‍ ഡ്രോണിന്റെ സഹായവും തേടും.വ്യോമസേനയും പരേഡ് സമയത്ത് നിരീക്ഷണവുമായുണ്ടാകും. കേന്ദ്ര സേനയില്‍ നിന്നും ഡല്‍ഹി പൊലീസില്‍ നിന്നുമായി 60,000 പേരെയാണ് സെന്‍ട്രല്‍ ഡല്‍ഹിയിലേക്കു മാത്രമായി വിന്യസിച്ചിരിക്കുന്നത്. തിരക്കേറിയ ചന്തകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഉള്‍പ്പെടെ സുരക്ഷ ശക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം