ദേശീയം

രാഹുല്‍ ഗാന്ധി സൂപ്പര്‍ വിവിഐപി ചമയുന്നു; തങ്ങളുടെ നേതാക്കളോട് കോണ്‍ഗ്രസ് പെരുമാറിയത് ഇതേരീതിയില്‍- ബിജെപി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിപബ്ലിക്ക് ദിന പരേഡില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മനപൂര്‍വ്വം കേന്ദ്രസര്‍ക്കാര്‍ പിന്‍നിരയിലേക്ക് തളളിയെന്ന കോണ്‍ഗ്രസ് ആരോപണത്തില്‍ വിശദീകരണവുമായി ബിജെപി. രാഹുല്‍ ഗാന്ധി സൂപ്പര്‍ വിവിഐപി ചമയുകയാണെന്ന് ബിജെപി വിമര്‍ശിച്ചു. എല്ലാവര്‍ക്കും മുകളിലാണ് താന്‍ എന്ന ചിന്തയാണ് രാഹുല്‍ ഗാന്ധിയെ നയിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം ഒരു മടിയും കൂടാതെയാണ് ആറാം നിരയില്‍ ഇരുന്ന് രാഹുല്‍ ഗാന്ധി റിപബ്ലിക്ക് ദിന പരേഡ് വീക്ഷിച്ചത്. രാഹുല്‍ ഗാന്ധി വിഷയം വിവാദമാകാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വെറുതെ വിടാന്‍ ഒരുക്കമായിരുന്നില്ല. രാഹുല്‍ ഗാന്ധിയെ അപമാനിച്ചുവെന്നെല്ലാം ആരോപിച്ച് കടുത്ത ഭാഷയില്‍ വിമര്‍ശനവുമായാണ് കോണ്‍ഗ്രസ് രംഗത്തുവന്നത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ബിജെപിയും രംഗത്തുവന്നത്.

പ്രോട്ടോക്കോള്‍ അനുസരിച്ചാണ് രാഹുല്‍ ഗാന്ധിക്കുളള ഇരിപ്പിടം സജ്ജീകരിച്ചതെന്ന് ബിജെപി ദേശീയ വക്താവ് ജിവിഎല്‍ നരസിംഹറാവു അറിയിച്ചു. ഇതില്‍ കോണ്‍ഗ്രസ് തര്‍ക്കം ഉന്നയിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിയെ ആശ്ചര്യപ്പെടുത്തി. കോണ്‍ഗ്രസ് ഭരണകാലത്ത് സമാനമായ നടപടിയാണ് അവര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍  തങ്ങള്‍ വിഷയം വിവാദമാക്കിയില്ലെന്നും രാജ്‌നാഥ് സിങ് ബിജെപി ദേശീയ പ്രസിഡന്റായിരുന്ന കാലത്തെ ഓര്‍മ്മിപ്പിച്ച് നരസിംഹറാവു വാദിച്ചു. 

133 വര്‍ഷത്തെ പാരമ്പര്യമുളള പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ പാര്‍്ട്ടിയുടെ മൂല്യങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍  ബാധ്യസ്ഥനാണ്.  തങ്ങളുടെ നേതാക്കള്‍ വിവിഐപി പരിവേഷം അണിയുന്നത് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും നരസിംഹറാവു ഓര്‍മ്മിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍

അശ്ലീല വീഡിയോ വിവാദം: ദേവഗൗഡയുടെ കൊച്ചുമകനെതിരെ അന്വേഷണം; രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ത്ഥി