ദേശീയം

ദലിത് വോട്ടുകളില്‍ ഇരുപതെണ്ണം പോലും ബിജെപിക്കു കിട്ടില്ലെന്ന് ഉറപ്പാക്കും: ജിഗ്നേഷ് മേവാനി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയിലെ ഇരുപതു ശതമാനം ദലിത് വോട്ടില്‍ ഇരുപതെണ്ണം പോലും ബിജെപിക്കു കിട്ടില്ലെന്ന് ഉറപ്പാക്കുമെന്ന് ഗുജറാത്തില്‍നിന്നുള്ള ദലിത് നേതാവ് ജിഗ്നേഷ് മേവാനി. കര്‍ണാടക തെരഞ്ഞെടുപ്പില്‍ മൂന്നാഴ്ച സംസ്ഥാനത്ത് പ്രചാരണം നടത്തുമെന്നും മേവാനി അറിയിച്ചു.

മുന്നാഴ്ച താന്‍ കര്‍ണാടകയില്‍  പ്രചാരണത്തിനുണ്ടാവുമെന്ന് മേവാനി പറഞ്ഞു. ഇരുപതു ശതമാനം വോട്ടുകളാണ് കര്‍ണാടകയില്‍ ദലിതുകള്‍ക്കുള്ളത്. അതില്‍ ഇരുപതു വോട്ടു പോലും ബിജെപിക്കു കിട്ടില്ലെന്ന് ഉറപ്പുവരുത്തും- മേവാനി വ്യക്തമാക്കി. ഗൗരി ലങ്കേഷിനെ സ്മരിക്കുന്നതിനു സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മേവാനി.

രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കണമെന്നുണ്ടെങ്കില്‍ ബിജെപിയെ തോല്‍പ്പിക്കണം. അതിന് പ്രത്യയശാസ്ത്രങ്ങളില്‍ ചില വിട്ടുവീഴ്ചകള്‍ വേണ്ടിവരും. ബിജെപിക്കെതിരെ എല്ലാ പാര്‍ട്ടികളും അണിനിരക്കുന്ന സഖ്യമാണ് വേണ്ടതെന്ന് മേവാനി അഭിപ്രായപ്പെട്ടു. ഗുജറാത്തില്‍ തനിക്കു വേണ്ടി പതിനഞ്ചു പാര്‍ട്ടികളാണ് പ്രചാരണത്തിന് എത്തിയതെന്ന് വാഡ്ഗാം എംഎല്‍എ കൂടിയായ അദ്ദേഹം ചൂണ്ടിക്കാട്ടി.

രാമന്‍, അല്ലാഹു, വന്ദേമാതരം തുടങ്ങി ഇന്ത്യന്‍ സൈന്യം പോലും രാഷ്ട്രീയ ആയുധമായി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു