ദേശീയം

മതസ്ഥാപനത്തിന്റെ ചുറ്റുമതിലില്‍ വെട്ടിമാറ്റപ്പെട്ട തല; ഒരു ആഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ കൊലപാതകം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയിലെ നല്‍ങ്കൊണ്ടയില്‍ വെട്ടിമാറ്റിയ പുരുഷന്റെ തല കണ്ടെത്തി. റോഡിന് അരികിലെ മതസ്ഥാപനത്തിന്റെ ചുറ്റുമതിലിന് മുകളിലാണ് വെട്ടിമാറ്റിയ നിലയില്‍ തല മാത്രം കണ്ടെത്തിയത്. 

സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പി.രമേഷ് (25) ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി. 

പൊലീസ് നായ്ക്കളെ ഉള്‍പ്പെടെ സ്ഥലത്തെത്തിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. മരുന്നു വാങ്ങുന്നതിനായി ഞായറാഴ്ച രാത്രി വിട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു ട്രാക്റ്റര്‍ ഡ്രൈവറായിരുന്ന രമേഷ്. ട്രാക്റ്ററിന്റെ ഉടമസ്ഥനേയും പൊലീസ് ചോദ്യം ചെയ്യലിന് വിധേയമാക്കി. ഒരു ആഴ്ചയ്ക്കുള്ളില്‍ ഇവിടെ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു