ദേശീയം

പരിപ്പു കറി കൂടുതല്‍ ചോദിച്ചു; പാചകക്കാരി ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ കറി ഒഴിച്ച് പൊള്ളിച്ചു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: സ്‌കൂളിലെ പരിപ്പുകറി അധികം ചോദിച്ചതിന് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ പാചകക്കാരി ചൂടുള്ള കറി ഒഴിച്ചു. മധ്യപ്രദേശിലെ സ്‌കൂളിലാണ് സംഭവം. മുഖത്തും നെഞ്ചിലും പുറത്തും പൊള്ളലേറ്റ കുട്ടിയെ ദിന്‍ദോറിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ദിന്‍ദോറിയിലെ പ്രൈമറി സ്‌കൂളില്‍ ജനുവരി 23 നാണ് സംഭവമുണ്ടായത്. പ്രിന്‍സ് മെഹ്‌റ എന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. സ്‌കൂളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തപ്പോള്‍ പ്രിന്‍സ് രണ്ടാമത് പരിപ്പുകറി ആവശ്യപ്പെട്ടു. ഇത് കേട്ട് ദേഷ്യപ്പെട്ട പാചകക്കാരി നെംവതി ബായ് പ്രിന്‍സിന്റെ ശരീരത്തിലേക്ക് കറി ഒഴിക്കുകയായിരുന്നെന്ന് കുട്ടിയുടെ മുത്തശ്ശി ആരോപിച്ചു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവം നടന്ന അടുത്ത ദിവസം തന്നെ കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?