ദേശീയം

ജാര്‍ഖണ്ഡ് ബിജെപിയില്‍ പൊട്ടിത്തെറി; 24 എംഎല്‍എമാര്‍ സര്‍ക്കാര്‍ നയത്തെ ചോദ്യം ചെയ്ത് രംഗത്ത് 

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ജാര്‍ഖണ്ഡില്‍ ബിജെപി നേതാവ് രഘുബര്‍ദാസിന്റെ നേതൃത്വത്തിലുളള സര്‍ക്കാരിനെതിരെ പാര്‍ട്ടി എംഎല്‍എമാര്‍ രംഗത്ത്.   സ്ഥിരതാമസ നയം ചോദ്യം ചെയ്ത് 24 പാര്‍ട്ടി എംഎല്‍എമാര്‍ രംഗത്തുവന്നത് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചു.  സ്ഥിരതാമസ നയത്തില്‍ ക്രമക്കേട് ഉണ്ടെന്നാണ് ഇവരുടെ മുഖ്യ ആരോപണം.  വിഷയം പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

സംസ്ഥാനത്ത്  ബിജെപിക്കുളള 43 എംഎല്‍എമാരില്‍ പകുതിയിലധികം പേരും സര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ച് രംഗത്ത് വന്നത് രഘുബര്‍ദാസ് സര്‍ക്കാരിന് ക്ഷീണമായി.  സ്ഥിരതാമസ നയത്തിന് പുറമേ നിയമനങ്ങളിലെ സംവരണം, ജില്ലാ തലത്തിലെ സര്‍ക്കാര്‍ നിയമനങ്ങളിലെ ജോലിവിവരപട്ടിക തുടങ്ങിയ കാര്യങ്ങളും സമിതി പരിശോധിക്കണമെന്ന് എംഎല്‍എമാരുടെ കത്തില്‍ പറയുന്നു.

 സ്ഥിരതാമസ നയത്തില്‍ ക്രമക്കേട്  ആരോപിക്കുന്ന എംഎല്‍എമാര്‍ , നയത്തില്‍ ഗോത്രവിഭാഗങ്ങള്‍ക്കും മറ്റു തദ്ദേശീയര്‍ക്കും അതൃപ്തിയുണ്ടെന്നും വാദിക്കുന്നു. 2013ലാണ് വിവാദ  സ്ഥിരതാമസ നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയത്. എന്നാല്‍ തുടക്കം മുതല്‍ നയത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിപക്ഷത്തിന് പുറമേ വിവിധ സാമൂഹ്യസംഘടനകളും എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു