ദേശീയം

കുട്ടികളുടെ ജാതി, മതം കോളം ഒഴിച്ചിടാൻ രക്ഷിതാക്കൾ തയ്യാറാകണമെന്ന് കമൽഹാസൻ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സ്കൂൾ പ്രവേശന സമയത്ത് കുട്ടികളുടെ ജാതി, മതം കോളങ്ങൾ ഒഴിച്ചിടാൻ രക്ഷിതാക്കൾ തയ്യാറാകണമെന്ന് നടനും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽഹാസൻ. ഇക്കാര്യത്തിൽ കേരളത്തെ മാതൃകയാക്കണമെന്നും കമൽ പറഞ്ഞു

രജനികാന്തുമായുള്ള രാഷ്ട്രീയ സഖ്യമൊക്കെ പിന്നീട് സംഭവിക്കേണ്ട കാര്യമാണെന്നും അധികാരം പിടിക്കാനായുണ്ടാക്കിയ മുന്നണിയിൽ  പ്രശ്നങ്ങളുണ്ടാകുമ്പോൾ ജനങ്ങളെയാണ് ബാധിക്കുക എന്നും കമൽഹാസൻ പറഞ്ഞു. ട്വിറ്ററിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മതവും ജാതിയുമില്ലാത്ത സമൂഹം കെട്ടിപടുക്കാൻ ഓരോ പൗരനും അവരുടേതായ സംഭാവന നൽകണം. തന്റെ രണ്ട് മക്കളുടെയും സ്കൂൾ പ്രവേശന സമയത്ത് ജാതിയും മതവും ചേർത്തിട്ടില്ല. രക്ഷിതാക്കൾ അത്തരത്തിൽ സമൂഹ പുരോഗതിയുടെ ഭാഗമാകണമെന്നും ട്വിറ്ററിലൂടെയുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. വ്യത്യസ്ത വിഭാഗക്കാർ ഒരുമിച്ച് താമസിക്കുന്നിടത്ത് എല്ലാവരും വിട്ടുവീഴ്ചകൾക്ക് തയ്യാറാകണം.
 
കമൽഹാസനും രജനീകാന്തിനും ഒന്നിച്ചാൽ കൂടുതൽ വോട്ടു ശതമാനം കിട്ടില്ലേ എന്ന ചോദ്യത്തിന് രാഷ്ട്രീയ സഖ്യം ഇപ്പോഴില്ലെന്നായിരുന്നു മറുപടി. പക്ഷേ അങ്ങനൊരു സഖ്യം ഭാവിയിൽ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായേക്കാം എന്ന സൂചനയും കമൽ നൽകി. കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നത് തടയാനുള്ള വഴികൾ കേരള സർക്കാരുമായി ചർച്ച നടത്തിയെന്നും  മറ്റൊരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ട്വിറ്ററിലൂടെയുള്ള സംവാദത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍