ദേശീയം

കമ്യൂണിസ്റ്റ് കോട്ടകളടക്കം 11 മണ്ഡലം പിടിക്കണമെന്ന് അമിത്ഷാ; ചുമതല കേന്ദ്രനേതാക്കള്‍ക്ക് നേരിട്ട്‌

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയും കൊല്ലവു
മുള്‍പ്പടെ കേരളത്തില്‍ പതിനൊന്ന് മണ്ഡലങ്ങളില്‍ വിജയിക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. തിരുവനന്തപുരവും പാലക്കാടും കാസര്‍കോടും തൃശ്ശൂരുമെല്ലാം പാര്‍ട്ടിക്ക് സ്വാധീനമുള്ള സ്ഥലങ്ങളാണെന്നും അമിത്ഷാ വിലയിരുത്തി.

  ഇതിന് പുറമേ ചാലക്കുടി, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര എന്നീ മണ്ഡലങ്ങളാണ് ജയസാധ്യതയുള്ളതായി ബിജെപി കരുതുന്നത്. പതിനൊന്ന് മണ്ഡലങ്ങളുടെ ചുമതല കേന്ദ്രനേതാക്കളായ ധര്‍മ്മേന്ദ്രപ്രധാനും നളിന്‍കുമാര്‍ കട്ടീലിനും നല്‍കി.
 ശേഷമുള്ളവ സംസ്ഥാന നേതാക്കളായ പി കെ കൃഷ്ണദാസ്, സി കെ പദ്മനാഭന്‍, പിഎസ് ശ്രീധരന്‍പിള്ള എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ മേല്‍നോട്ടച്ചുമതല ദേശീയ ജനറല്‍ സെക്രട്ടറി പി മുരളീധരറാവുവിനും നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ