ദേശീയം

പ്രണയം തെളിയിക്കാന്‍ സ്വയം വെടിയുതിര്‍ത്തു, കാമുകിയുടെ അച്ഛന്റെ വെല്ലുവിളി ഏറ്റെടുത്ത ബിജെപി നേതാവ് ഗുരുതരാവസ്ഥയില്‍ 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പ്രണയം തെളിയിക്കാന്‍ കാമുകിയുടെ വീട്ടുമുറ്റത്ത് സ്വയം വെടിയുതിര്‍ത്ത ബി.ജെ.പി യുവനേതാവ് ഗുരുതരാസ്ഥയില്‍. ഭോപ്പാലിലെ അരിയ മണ്ഡലിലെ യുവ മോര്‍ച്ച നേതാവ് അതുല്‍ ലോകാണ്ഡയാണ് കാമുകിയുടെ വീട്ടില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അതുല്‍ കല്യാണകാര്യം ഉന്നയിച്ച് കാമുകിയുടെ അച്ഛനുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് പുറത്തിറങ്ങിയ കാമുകന്‍ പ്രണയം തെളിയിക്കാന്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

 തന്റെ മകളോടുള്ള പ്രണയം യഥാര്‍ത്ഥമാണെങ്കില്‍ ആത്മഹത്യ ചെയ്യാന്‍ പറ്റുമോ എന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ വെല്ലുവിളിച്ചിരുന്നുവെന്ന് നേരത്തെ അതുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. താന്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ അതിന് ആരും അവളെ കുറ്റപ്പെടുത്തരുതെന്നും അവളില്ലാതെ തനിക്ക് ജീവിക്കാന്‍ ആവില്ലെന്നും അതുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. അതുലും പെണ്‍കുട്ടിയും തമ്മില്‍ കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നെന്നും എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നെന്നും അതുലിന്റെ സുഹൃത്തുക്കള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍