ദേശീയം

'വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളില്‍ വെളുത്ത അടിവസ്ത്രം ധരിച്ചെത്തണം'; വിചിത്ര ഉത്തരവിറക്കിയ സ്‌കൂളിനെതിരേ പ്രതിഷേധം ശക്തം

സമകാലിക മലയാളം ഡെസ്ക്

പൂനെ​: സ്‌കൂളുകളില്‍ ഡ്രസ് കോഡ് കൊണ്ടുവരുന്നത് സാധാരണമാണ്. എന്നാല്‍ സ്‌കൂളില്‍ ധരിച്ചുകൊണ്ടുവരേണ്ട അടിവസ്ത്രത്തിന്റെ നിറം പോലും സ്‌കൂള്‍ മാനേജ്‌മെന്റ് നിശ്ചയിച്ചാലോ. പൂനെയിലെ ഒരു സ്‌കൂളാണ് വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രത്തിന്റെ നിറവും പാവാടയുടെ ഇറക്കവും നിശ്ചയിച്ച് ഉത്തരവിറക്കിയത്. ഇതിനെതിരേ മാതാപിതാക്കളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. 

പൂനെ എംഐടി സ്‌കൂള്‍ മാനേജ്‌മെന്റാണ് അസാധാരണമായ ഉത്തരവിറക്കിയത്. വിദ്യാര്‍ഥിനികള്‍ ധരിക്കേണ്ട ഉള്‍വസ്ത്രത്തിനു വെള്ളയോ ചര്‍മ്മത്തിന്റെ നിറമോ ആയിരിക്കണം എന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതു കൂടാതെ ശുചിമുറി ഉപയോഗിക്കുന്നതിന് സമയക്രമവും നിശ്ചയിച്ചു. ഉത്തരവിനെക്കുറിച്ച് സ്‌കൂള്‍ ഡയറിയില്‍ എഴുതിയതിന് ശേഷം ഒപ്പിട്ട് നല്‍കാന്‍ മാതാപിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. അതോടെയാണ് മാതാപിതാക്കളും വിദ്യാര്‍ത്ഥികളും ഇതിനെതിരേ രംഗത്തെത്തിയത്. 

എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തയാറായിട്ടില്ല. ഇങ്ങനെ ഒരു നിര്‍ദേശം നല്‍കിയതില്‍ തങ്ങള്‍ക്ക് പ്രത്യേകം അജണ്ടകള്‍ ഒന്നുമില്ലെന്നും മുന്‍കാലങ്ങളിലുണ്ടായ ചില അനുഭവങ്ങളെ മുന്‍ നിര്‍ത്തിയാണ് ഇങ്ങനെ ഒരു നിര്‍ദേശം മുന്നോട്ടു വെച്ചതെന്നുമാണ് സ്‌കൂള്‍ ഡയറക്റ്ററുടെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍