ദേശീയം

സുനന്ദ കേസില്‍ ശശി തരൂരിന്  മുന്‍കൂര്‍ ജാമ്യം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട
കേസില്‍ ശശി തരൂര്‍ എംപിക്ക്  മുന്‍കൂര്‍ ജാമ്യം .ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ഒരു ലക്ഷം രൂപയുടെ ബോണ്ടിന്‍ മേലാണ് ജാമ്യം . കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചിരുന്നു.

പക്ഷേ പ്രതിസ്ഥാനത്തുള്ള ആരെയും വിചാരണ തടവിനായി  അറസ്റ്റ്
ചെയ്യേണ്ടതില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.  ഇതേ തുടര്‍ന്ന് ജാമ്യം അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് കോടതി വിലയിരുത്തി. 


വിഷാദരോഗത്തിനുള്ള മരുന്ന് അമിതഅളവില്‍ കഴിച്ചാണ് സുനന്ദപുഷ്‌കര്‍ ആത്മഹത്യ ചെയ്തത് എന്നായിരുന്നു പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. അതേസമയം തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.

ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ 2014 ജനുവരി 17 നാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് കൊലപാതകമാണ് എന്നായിരുന്നു പ്രാഥമിക നിഗമനം. പക്ഷേ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ