ദേശീയം

മിണ്ടാതിരിക്കുന്ന മോദി, ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ അഴിമതി കേസുകളില്‍ ബിജെപി നേതാക്കള്‍ക്ക് ശിക്ഷവാങ്ങി നല്‍കും: കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ബിജെപി നേതാക്കളും ജനപ്രതിനിധികളും ചെയ്യുന്ന അഴിമതി തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും ചെയ്യുന്നില്ലെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബിജെപി നേതാക്കള്‍ക്ക് എതിരെയുള്ള അഴിമതി കേസുകള്‍ എല്ലാം അന്വേഷിക്കുമെന്നും ശിക്ഷ നല്‍കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. 

അമിത് ഷായുടെ മകനെതിരെയും മറ്റ് ബിജെപി നേതാക്കള്‍ക്കെതിരെയും ഉള്ള അഴിമതി ആരോപണങ്ങള്‍ കോണ്‍ഗ്രസ് നിരന്തരം ഉയര്‍ത്തിക്കാണിക്കുമ്പോള്‍ പ്രധാമന്ത്രി മൗനം പാലിക്കുകയാണെന്നു കോണ്‍ഗ്രസ് വക്താവ് ആര്‍.പി.എന്‍ സിങ് പറഞ്ഞു. 

മോദി ഗുജറാത്ത് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് 20 ലക്ഷംകോടിയുടെ ജിസിപിസി അഴിമതി നടന്നത്. ഇതുവരെയും അതിന്റെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഞങ്ങളധികാരത്തിലെത്തിക്കഴിഞ്ഞാല്‍ ഉറപ്പായും അത് തെളിയിക്കും,അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)