ദേശീയം

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. തെലങ്കാന സ്വദേശി ശരത് കൊപ്പു (26) ആണ് മരിച്ചത്. മിസൗറി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായ ശരതിന് കന്‍സാസ് സിറ്റിയിലെ റെസ്റ്റോറന്റില്‍വച്ചാണ് വെടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഹൈദരാബാദില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായി ജോലി ചെയ്തിരുന്ന ശരത് ഈ വർഷമാണ് പഠനാവശ്യങ്ങൾക്കായി അമേരിക്കയിലേക്ക് പോയത്. അഞ്ച് വെടിയൊച്ചകള്‍ കേട്ടതായി സംഭവസ്ഥലത്തുണ്ടായിരുന്നവർ മാധ്യമങ്ങളോട് പറഞ്ഞു. ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഭവം സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമത്തിന് പിന്നിലുള്ളവർ ആരാണെന്നോ സംഭവസ്ഥലത്തുനിന്ന് അവർ എങ്ഹനെ രക്ഷപ്പെട്ടെന്നോ കണ്ടെത്താനായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ