ദേശീയം

ആരുമായും സഖ്യമില്ല ; രാജസ്ഥാനില്‍ കോണ്‍ഗ്രസ് തനിച്ച് മൽസരിക്കുമെന്ന് സച്ചിന്‍ പൈലറ്റ്

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസ് ആരുമായും സഖ്യമുണ്ടാക്കില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ബിഎസ്പി അടക്കമുള്ള പാര്‍ട്ടികളുമായി തന്ത്രപരമായ സഖ്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ രാജസ്ഥാനില്‍ പാര്‍ട്ടി ആരുമായും സഖ്യം ഉണ്ടാക്കില്ല. രാജസ്ഥാനിലെ സാമൂഹ്യവും ജാതീയവുമായ സങ്കീര്‍ണതകള്‍ മൂലം സഖ്യം കോണ്‍ഗ്രസിന് ഗുണകരമാകില്ലെന്നും സച്ചിന്‍ പൈലറ്റ് അഭിപ്രായപ്പെട്ടു. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്നില്‍ നിര്‍ത്താതെയാകും ജനവിധി തേടുക. ഏതെങ്കിലും ഒരു നേതാവിന്റെ പേരിലാകില്ല വോട്ടു തേടുക. പാര്‍ട്ടിക്ക് അധികാരം ലഭിച്ചാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി