ദേശീയം

കനത്ത മഴ: മുബൈ വെള്ളത്തിനടിയില്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്


മുംബൈ: ഞായറാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ച കനത്ത മഴ മുംബൈയില്‍ ശമനമില്ലാതെ തുടരുന്നു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളായ ധാരാവി, മതുംഗ കിങ് സര്‍ക്കിള്‍ തുടങ്ങിയ പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. താനെ ജില്ലയിലും കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

റെയില്‍പാളത്തില്‍ നിന്ന് വെള്ളം നീക്കാനുള്ള ശ്രമം
 

റായ്ഘട്ട്,മുംബൈ,താനെ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ ട്രെയിനുകള്‍ പരമാവതി വേഗം കുറച്ചാണ് ഓടുന്നത്. റയില്‍ ഗതാഗതം നിര്‍ത്തിവയ്ക്കാനുള്ള സാധ്യതയും നിലവിലുണ്ട്. ട്രാക്കുകളിലെ വെള്ളക്കെട്ട് നീക്കാനുള്ള ശ്രമം തുടരുകയാണ്. മഴയെത്തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത