ദേശീയം

മതപരമായ ആചാരങ്ങളുടെ പേരില്‍ സ്ത്രീകളുടെ ശരീരത്തില്‍ തൊടാന്‍ അധികാരമില്ല ; ചേലാകര്‍മ്മം വിലക്കണമെന്ന് സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി :  സ്ത്രീകളുടെ ചേലാകര്‍മം വിലക്കണമെന്ന് സുപ്രീംകോടതി. മതപരമായ ആചാരങ്ങളുടെ പേരില്‍ സ്ത്രീകളുടെ ശരീരത്തില്‍ തൊടാന്‍ ആര്‍ക്കും അധികാരമില്ല. വിശ്വാസങ്ങളുടെ പേരില്‍ സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് ഈ മാസം 16 ലേക്ക് മാറ്റി. ചേലാ കര്‍മം വേണമെന്ന ബോറ സമുദായത്തിന്റെ ഹര്‍ജിക്കെതിരെയാണ് കോടതി പരാമര്‍ശം. 


സ്ത്രീകളുടെ ചേലാകര്‍മം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ചെറിയ കുട്ടികളെ ചേലാ കര്‍മ്മത്തിന് വിധേയമാക്കുന്ന ദാവൂദി ബോറാ മുസ്ലിം സമുദായത്തിന്റെ നടപടിക്കെതിരെയാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. 

സ്ത്രീകളുടെ ചേലാകര്‍മം കുറ്റമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ചേലാ കര്‍മങ്ങള്‍ അനുശാസിക്കുന്ന മതപരമായ ആചാരങ്ങള്‍ നിരോധിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. മെയ് എട്ടിന് ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, ബോറ സമുദായം പാര്‍ക്കുന്ന കേരള, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ