ദേശീയം

സ്വകാര്യ ആശുപത്രികള്‍ നിശ്ചിത ശതമാനം പാവപ്പെട്ട രോഗികള്‍ക്കു സൗജന്യ ചികിത്സ നല്‍കണം: സുപ്രിം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍ നിശ്ചിത ശതമാനം പാവപ്പെട്ട രോഗകള്‍ക്കു സൗജന്യ ചികിത്സ നല്‍കണമെന്ന് സുപ്രിം കോടതി. സൗജന്യ നിരക്കില്‍ ഭൂമി നേടിയ ഡല്‍ഹിയിലെ ആശുപത്രികള്‍ പാവപ്പെട്ടവര്‍ക്കു സൗജന്യ ചികിത്സ നല്‍കാന്‍ ബാധ്യസ്ഥരാണെന്ന്, ഡല്‍ഹി ഹൈക്കോടതി വിധി ശരിവച്ചുകൊണ്ട് സുപ്രിം കോടതി വ്യക്തമാക്കി.

ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ ഇരുപത്തിയഞ്ചു ശതമാനം രോഗികള്‍ക്കും ഇന്‍ പേഷ്യന്റില്‍ പത്തു ശതമാനം രോഗികള്‍ക്കും സൗജന്യ ചികിത്സ നല്‍കണമെന്നാണ് കോടതി നിര്‍ദേശം. ഉത്തരവു ലംഘിക്കുന്ന ആശുപത്രികളുടെ പാട്ടക്കരാര്‍ റദ്ദാക്കുമെന്ന് സുപ്രിം കോടതി മുന്നറിയിപ്പു നല്‍കി. 

സ്വകാര്യ ആശുപത്രികള്‍ ഉത്തരവു പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഡല്‍ഹി സര്‍ക്കാരിനോടു കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിശ്ചിത ഇടവേളകളില്‍ കോടതിക്കു റിപ്പോര്‍ട്ട് നല്‍കണം. 

പാവപ്പെട്ടവര്‍ക്കു സൗജന്യ ചികിത്സ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്ത് സ്വകാര്യ ആശുപത്രികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി വിധി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി