ദേശീയം

മമതയെ കണ്ട് മോദി ഞെട്ടണം; മിഡ്‌നാപ്പൂരിലെ തെരുവുകളില്‍ മുഖ്യമന്ത്രിയുടെ കട്ടൗട്ടുകള്‍ കൊണ്ട് നിറയ്ക്കാന്‍ തൃണമൂല്‍

സമകാലിക മലയാളം ഡെസ്ക്

മിഡ്‌നാപ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് മുന്നോടിയായി പശ്ചിമ ബംഗാള്‍ മിഡ്‌നാപ്പൂരിലെ തെരുവുകള്‍ മുഴുവന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഫഌക്‌സ് ബോര്‍ഡുകള്‍ കൊണ്ട് നിറയ്ക്കാനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ്. ജൂലൈ 16നാണ് മിഡ്‌നാപ്പൂരില്‍ മോദി റാലി നടത്തുന്നത്. മോദി കടന്നുപോകുന്ന വഴികളിലെല്ലാം മമതയുടെ ഫഌക്‌സുകളും കട്ടൗട്ടുകളും കൊണ്ട് നിറയ്ക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജനറല്‍ സെക്രട്ടറി ശുബ്രത ബക്ഷി നിര്‍ദേശം നല്‍കി. 

മോദിയുടെ സന്ദര്‍ശനം ജനങ്ങളില്‍ ശ്രദ്ധയുണ്ടാക്കരുതെന്നും ബിജെപിക്ക് കട്ടൗട്ടുകള്‍ സ്ഥാപിക്കാന്‍ സ്ഥലം നല്‍കരുത് എന്നുമാണ് പാര്‍ട്ടിയുടെ നിര്‍ദേശം. കഴിഞ്ഞ മാസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിലും സമാനരീതിയില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ മമതയുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ചിരുന്നു. 

പശ്ചിമ ബംഗാളില്‍ കാലുറപ്പിക്കാന്‍ നോക്കുന്ന ബിജെപിക്ക് കനത്ത ഭീഷണിയാണ് മമതയും തൃണമൂലും ഉയര്‍ത്തുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പലയിടത്തും ബിജെപി രണ്ടാംസ്ഥാനത്ത് എത്തിയതോടെ കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് തൃണമൂല്‍ നടത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം