ദേശീയം

പാമ്പുപിടുത്തവുമായി ​ഗുജറാത്ത് പ്രതിപക്ഷ നേതാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവും ഗുജറാത്തിലെ പ്രതിപക്ഷ നേതാവുമായ പരേഷ് ധനാനിയുടെ പാമ്പ് പിടുത്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. ഗാന്ധിനഗറിലെ തന്റെ ഔദ്യോഗിക വസതിക്ക് സമീപം എത്തിയ വിഷപ്പാമ്പിനെയാണ് ധനാനി പിടികൂടിയത്. ധനാനി തന്നെയാണ് വീഡിയോ ഫെയ്സ്ബുക്ക്,ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തത്.

അദ്ദേഹത്തിന്റെ ജീവനക്കാരന്‍ പകര്‍ത്തിയ വീഡിയോയില്‍ പാമ്പിന്റെ വാലിലാണ് ധനാനി പിടികൂടിയിരിക്കുന്നത്. ഇത് അണലി വിഭാഗത്തില്‍പ്പെട്ട പാമ്പാണെന്നും വഴിതെറ്റി തന്റെ വീട്ടില്‍ എത്തിയതാണെന്നും ധനാനി സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു. തനിക്ക് പാമ്പിനെ പിടിക്കാന്‍ അറിയാമെന്നും വീഡിയോയുടെ ഒപ്പമുളള കുറിപ്പില്‍ ധനാനി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?