ദേശീയം

പൂട്ട് കുത്തിത്തുറക്കും മുന്‍പ് കളളന്റെ അഡാറ് ഡാന്‍സ്; വീഡിയോ വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മോഷണത്തിന് മുന്‍പ് കളളന്മാര്‍ നൃത്തം ചെയ്യുന്നത് കേള്‍ക്കുമ്പോള്‍ ആശങ്കയ്‌ക്കൊപ്പം കൗതുകവും ജനിപ്പിക്കും. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. രാത്രിയില്‍ നഗരത്തിലെ ഇടുങ്ങിയ തെരുവില്‍ കട കുത്തിതുറന്ന് മോഷണം നടത്തുന്നതിന് മുന്‍പ് മോഷ്ടാവ് നൃത്തം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. 

ഭയവും കൂസലുമില്ലാതെ മോഷ്ടാവ് നൃത്തം ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സണിനെ ഓര്‍മ്മിപ്പിക്കുന്നവിധമാണ് മോഷ്ടാവ് തന്റെ കഴിവ് പുറത്തെടുത്തത്. തുടര്‍ന്ന കൂടെയുളള മറ്റൊരു മോഷ്ടാവിന്റെ ഒപ്പം ചേര്‍ന്ന് കട കുത്തിതുറന്ന് മോഷണം ചെയ്യുന്നതില്‍ ഇരുവരും വ്യാപൃതരായി. ഈ സമയം തങ്ങളെ തിരിച്ചറിയാതിരിക്കാന്‍ ഇരുവരും കൈയിലുളള തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഈ ആഴ്ചയുടെ തുടക്കത്തിലാണ് മോഷണം നടന്നത്. നാലു കടകളില്‍ നിന്നുമായി ലക്ഷങ്ങളുടെ ചരക്കാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അഞ്ചുപേരടങ്ങുന്ന സംഘമാണ് കൃത്യത്തില്‍ പങ്കാളിയായിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം