ദേശീയം

മുട്ടക്കറിയുണ്ടാക്കി നല്‍കിയില്ല; യുവതിയെ ഭര്‍ത്താവ് വെടിവെച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: മുട്ടക്കറി പാചകം ചെയ്ത് കൊടുക്കാത്തതിന്റെ ദേഷ്യത്തില്‍ യുവതിയെ ഭര്‍ത്താവ് വെടിവെച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഷജന്‍പൂറിലാണ് സംഭവമുണ്ടായത്. 30 കാരനായ നവനീതാണ് ഭാര്യ മങ്കേഷ് ശുക്ലയെ കൊലപ്പെടുത്തിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് മദ്യലഹരിയില്‍ വീട്ടില്‍ എത്തിയ നവനീത് മങ്കേഷിനോട് മുട്ടക്കറി വേണമെന്ന് പറഞ്ഞു. എന്നാല്‍ മുട്ടക്കറിയുണ്ടാക്കി കൊടുക്കാന്‍ മങ്കേഷ് തയാറായില്ല. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടുകയും ദേഷ്യത്തില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

കുറച്ച് കഴിഞ്ഞ് കൈത്തോക്കുമായി മടങ്ങി എത്തിയ നവനീത് ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്തു. ഗുരുതരമായി പരുക്കേറ്റ മങ്കേഷ് ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മരിക്കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 12 വര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ