ദേശീയം

നക്‌സല്‍ ആക്രമണം: ഛത്തീസ്ഗഡില്‍ രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചു. കാങ്കര്‍ ജില്ലയിലെ മഹ്‌ലാ കാമ്പിന് സമീപത്തെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. രാജസ്ഥാനില്‍ നിന്നുള്ള കോണ്‍സ്റ്റബിള്‍ ലോകന്ദര്‍ സിംഗ്, പഞ്ചാബില്‍ നിന്നുള്ള മുഖ്ത്യാര്‍ സിംഗ് എന്നിവരാണ് മരിച്ചത്. സന്ദീപ് ഡേ എന്ന കോണ്‍സ്റ്റബിളിന് പരിക്കേറ്റിട്ടുണ്ട്.

മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തിയ ശേഷം മടങ്ങിവരികയായിരുന്ന ബിഎസ്എഫിന്റെ 114ആം ബറ്റാലിയനു നേരെയാണ് ആക്രമണം ഉണ്ടായത്. റായ്പൂരില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ബര്‍കോട്ട് ഗ്രാമത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെ ഒളിച്ചിരുന്ന മാവോയിസ്റ്റുകള്‍ ജവാന്മാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 

ജവാന്മാര്‍ പ്രത്യാക്രമണം നടത്തിയതോടെ മാവോയിസ്റ്റുകള്‍ വനത്തിലേക്ക് രക്ഷപ്പെട്ടു. ഈ മാസം ഒന്‍പതിന് കാങ്കറിലുണ്ടായ ഐഇഡി സ്‌ഫോടനത്തില്‍ ഒന്പത് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍