ദേശീയം

മാമ്പഴം കഴിച്ചാല്‍ ആണ്‍കുഞ്ഞ് പിറക്കും; ഭിഡെ ഗുരുജിക്കെതിരെ നഗരസഭ കോടതിയിലേക്ക്‌

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആണ്‍കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ തന്റെ പറമ്പിലെ മാമ്പഴം കഴിച്ചാല്‍ മതിയെന്ന് അവകാശപ്പെട്ട മഹാരാഷ്ട്രയിലെ ഭിഡെ ഗുരുജിക്കെതിരെ നിയമനടപടി. നാസിക് നഗരസഭയാണ് ഭിഡെ ഗുരുജിക്കെതിരെ കോടതിയിലേക്ക് നീങ്ങുന്നത്. 

പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗനിര്‍ണയം പരസ്യമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള പിസിപിഎന്‍ഡിടി നിയമത്തിലെ 22ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ഭിഡെ ഗുരുജിക്കെതിരെ നാസിക് നഗരസഭ നിയമനടപടിക്ക് ഒരുങ്ങുന്നത്. 

ആരോഗ്യ വകുപ്പ് അഡീഷണ്‍ ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് നഗരസഭയുടെ നീക്കം. ഒരു പൊതു റാലിയില്‍ വെച്ച് ഒരു മാസം മുന്‍പായിരുന്നു തന്റെ പറമ്പിലെ മാമ്പഴം കഴിച്ചാല്‍ ആണ്‍കുട്ടികള്‍ പിറക്കുമെന്ന ഭിഡെ ഗുരുജിയുടെ അവകാശവാദം ഉണ്ടായത്. ശിവ് പരിസ്താന്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ തലവനും, വിവാദ ഹിന്ദുത്വ നേതാവുമാണ് സമ്പാജി ഭിഡെ എന്ന ഭിഡെ ഗുരുജി. 

കുട്ടികള്‍ ഇല്ലാതിരുന്ന എണ്‍പതോളം ദമ്പതിമാര്‍ തന്റെ പറമ്പിലെ മാമ്പഴം കഴിച്ചെന്നും ഇവര്‍ക്കെല്ലാം ആണ്‍കുട്ടികള്‍ ഉണ്ടായെന്നുമാണ് ഇദ്ദേഹം റാലിയില്‍ സംസാരിച്ചുകൊണ്ട് പറഞ്ഞത്. ഇയാളോട് നഗരസഭ വിശദീകരണം തേടിയെങ്കിലും നല്‍കിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ