ദേശീയം

ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം 11 നിയമസഭകളിലേക്കും വോട്ടെടുപ്പ് ?; ചർച്ചകൾ വീണ്ടും സജീവമാകുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കണമെന്ന നിർദേശത്തിൽ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ഇതുവരെയും അഭിപ്രായ സമവായം ആയിട്ടില്ല. ഈ സാഹചര്യത്തിൽ ഈ വർഷവും അടുത്ത വർഷവുമായി കാലാവധി പൂർത്തിയാക്കുന്ന 11 സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നടത്തുന്ന കാര്യം സജീവമായി പരി​ഗണിക്കുന്നതായി റിപ്പോർട്ട്. 

ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന നിർദേശത്തിൽ ഏകാഭിപ്രായമില്ലാത്ത സാഹചര്യത്തിലാണ്, അടുത്തടുത്തു വരുന്ന തിര‍ഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കാനുള്ള നിർദേശം ഉയർന്നുവന്നിട്ടുള്ളത്. 2019 ഏപ്രിൽ–മേയ് മാസത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. അതേസമയം ഈ വർഷം ഡിസംബർ മുതൽ അടുത്ത നവംബർ വരെയുള്ള കാലയളവിൽ 11 നിയമസഭകളുടെ കാലാവധിയാണ് തീരുന്നത്. 

മിസോറം നിയമസഭയുടേത് ഡിസംബർ 15നും, ഛത്തീസ്ഗ‍ഡ്,  മധ്യപ്രദേശ്, രാജസ്ഥാൻ നിയമസഭകളുടേത് 2019  ജനുവരിയിലും, സിക്കിമിന്റേത് മെയിലും കാലാവധി അവസാനിക്കും.  അരുണാചൽ പ്രദേശ്, തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡീഷ നിയമസഭകളുടേത് ജൂണിലും, മഹാരാഷ്ട്ര, ഹരിയാന  നിയമസഭകളുടേത് നവംബറിലും കാലാവധി അവസാനിക്കാനിരിക്കുകയാണ്. ദേശീയ-നിയമസബാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് തങ്ങൾക്ക് ​ഗുണകരമാകുമെന്നും ബിജെപി വിലയിരുത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?