ദേശീയം

35 ലിറ്റര്‍ പാലില്‍ കുളിച്ചു, ബാക്കി പാലിന് കാലികളേയും കുളിപ്പിച്ചു; വ്യത്യസ്തമായ സമരവുമായി ക്ഷീരകര്‍ഷകന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ; പാലിന്റെ വിലവര്‍ധനയും സബ്‌സിഡിയും ആവശ്യപ്പെട്ടുകൊണ്ടുള്ള മഹാരാഷ്ട്രയിലെ ക്ഷീര കര്‍ഷകര്‍ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. സോലാപൂരില്‍ നിന്നുള്ള യുവ കര്‍ഷകന്‍ വ്യത്യസ്തമായ സമര മാര്‍ഗത്തിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. 35 ലിറ്റര്‍ പാലുകൊണ്ട് കുളിച്ചാണ് അദ്ദേഹം സമരത്തില്‍ പങ്കാളിയായത്. കൂടാതെ തന്റെ കാലികളേയും അദ്ദേഹം പാലില്‍ കുളിപ്പിച്ചു. മഗള്‍ വേധ ഗ്രാമത്തില്‍ നിന്നുള്ള സാഗര്‍ ലെന്‍ഡാവേ  എന്ന യുവാവാണ് വേറിട്ട പ്രതിഷേധം നടത്തിയത്. 

അധികൃതരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനു വേണ്ടിയാണ് സാഗര്‍ പാലില്‍ കുളിച്ചത്. ഇന്നലെ ആയിരക്കണക്കിന് ലിറ്റര്‍ പാലുമായി വന്ന ടാങ്കറുകള്‍ ക്ഷീരകര്‍ഷകര്‍ തടയുകയും നശിപ്പിക്കുകയും ചെയ്തിരുന്നു. ഇത് സംസ്ഥാനത്ത് പാല്‍ ഉപഭോഗത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ചില സ്ഥലങ്ങളില്‍ കര്‍ഷകര്‍ പാല്‍ വെറുതെ വിതരണം ചെയ്തു. പാലിന്റെ വില വര്‍ധിപ്പിക്കണമെന്നും സബ്‌സിഡി ലിറ്ററിന് അഞ്ച് രൂപയാക്കണമെന്നും പാലുല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് സമരം നയിക്കുന്ന സ്വാഭിമാനി ഷെത്കാരി സംഘടനയുടേയും മഹാരാഷ്ട്ര കിസാന്‍ സഭയുടേയും ആവശ്യം. 

ലിറ്ററിന് 27 രൂപയായി സര്‍ക്കാര്‍ നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും കര്‍ഷകര്‍ക്ക് 17 രൂപയാണ് ലഭിക്കുന്നത് എന്നാണ് സമരത്തിന് നേതൃത്വം നല്‍കുന്ന നേതാവ് എം.പി. രാജു ഷെട്ടി പറഞ്ഞു. കര്‍ണാടക, കേരളം ഗോവ എന്നീ സംസ്ഥാനങ്ങളിലേതുപോലെ ഡയറക്റ്റ് സബ്‌സിഡിയാണ് അവര്‍ ആവശ്യപ്പെടുന്നത്. പാല്‍പൊടിയുടെ വില കുറച്ചതും കര്‍ഷകരെ സാരമായി ബാധിച്ചു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ എത്തിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ ഇങ്ങനെ പാല്‍ കൊണ്ടുവന്നാല്‍ സത്യാഗ്രഹം നടത്തുമെന്നാണ് സമരക്കാര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി