ദേശീയം

ആംബുലന്‍സ് സൗകര്യം നല്‍കാതെ ആശുപത്രി അധികൃതര്‍; ഓടിക്കൊണ്ടിരുന്ന ബസില്‍ യുവതി പ്രസവിച്ചു 

സമകാലിക മലയാളം ഡെസ്ക്

ചത്തര്‍പൂര്‍ (മധ്യപ്രദേശ്): ആശുപത്രി അധികൃതര്‍ ആംബുലന്‍സ് സൗകര്യം നിരസിച്ചതിനെതുടര്‍ന്ന് യുവതി ഓടിക്കൊണ്ടിരുന്ന ബസില്‍ പ്രസവിച്ചു. മധ്യപ്രദേശിലെ ചത്തര്‍പൂര്‍ എന്ന സ്ഥലത്താണ് സംഭവം. 

ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ കൂടുതല്‍ പരിശോധനകള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ജില്ലാ ആശുപത്രിയിലേക്ക് പോകാനുള്ള യാത്രാസഹായമൊരുക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. അതുകൊണ്ടുതന്നെ ബസില്‍ യാത്രചെയ്യേണ്ടിവന്ന യുവതി ഇതിനിടയില്‍ പ്രസവിക്കുകയായിരുന്നു. 

കടുത്ത വേദന അനുഭവപ്പെട്ടിട്ടും വേണ്ട സൗകര്യങ്ങളൊന്നും നല്‍കാതെ ഭാര്യയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. ജില്ലാ ആശിപത്രിയിലേക്കുള്ള യാത്രാമധ്യേ ബസ്സില്‍ വച്ച് ഭാര്യ പ്രസവിക്കുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ