ദേശീയം

ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ല ; കാന്‍സര്‍ രോഗി ഭാര്യയെ കഴുത്തറുത്ത് കൊന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ലൈംഗികബന്ധത്തിന് തയ്യാറാകാത്തതിന് കാന്‍സര്‍ രോഗി ഭാര്യയെ കഴുത്തറുത്ത് കൊന്നു. നോയിഡയിലാണ് സംഭവം. വായില്‍ കാന്‍സര്‍ ബാധിച്ച അജയ് ( മഹേഷ് ) എന്നയാളാണ് ഭാര്യ മമത ദേവിയെ ദാരുണമായി കൊന്നത്. 

ജൂലൈ 11നായിരുന്നു സംഭവം. വായില്‍ കാന്‍സര്‍ ബാധിച്ച ഇയാളുടെ കവിള്‍ ഭാഗം ദ്വാരം വന്ന നിലയിലാണ്. ഇതേതുടര്‍ന്നാണ് ഇയാളുടെ ഭാര്യ ലൈംഗികബന്ധം നിഷേധിച്ചത്. ഇതില്‍ പ്രകോപിതനായ അജയ് ഭാര്യയുമായി വഴക്കുണ്ടാക്കുകയും, കത്തിയെടുത്ത് ഭാര്യയുടെ കഴുത്ത് അറുക്കുകയുമായിരുന്നു. ബാര്‍ബര്‍ ജോലിക്കാരനാണ് ഇയാള്‍. 

മമതയുടെ സഹോദരന്‍ രാഹുല്‍ കുമാറാണ് സഹോദരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാഹുലിന്റെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടക്കുന്നത്. മമതയെ കൊന്നശേഷം അജയ് സ്വദേശമായ ലളിത് പൂരിലേക്ക് മുങ്ങുകയായിരുന്നു. ഇയാളെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തു.  

അജയിന് ചികില്‍സ തേടി രണ്ട് മാസം മുമ്പാണ് ഇവര്‍ നോയിഡയിലെ സഹോദരന്റെ വീട്ടിലേക്ക് വരുന്നത്. 17 വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. തന്റെ രോഗം മൂലം കഴിഞ്ഞ ഏതാനും മാസങ്ങളായി ഭാര്യ തന്നില്‍ നിന്നും അകന്നാണ് കഴിഞ്ഞിരുന്നതെന്ന് അജയ് പൊലീസിനോട് പറഞ്ഞു.  കഴിഞ്ഞ ഏഴ് മാസമായി രോഗം ഗുരുതരാവസ്ഥയിലായ അജയിനെ എയിംസില്‍ ചികിത്സയ്ക്ക് കൊണ്ടുപോകാനിരിക്കെയാണ് കൊലപാതകം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന