ദേശീയം

ചെന്നൈയില്‍ കെട്ടിടം തകര്‍ന്ന് 17 പേര്‍ക്ക് പരിക്ക്; അഞ്ചുപേര്‍ ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കെട്ടിട നിര്‍മ്മാണ സൈറ്റിലെ തൊഴിലാളികളുടെ താമസസ്ഥലം തകര്‍ന്ന് 17 പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ ശനിയാഴ്ച രാത്രിയോടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിര്‍മ്മാണത്തിലിരുന്ന ആശുപത്രി കെട്ടിടത്തിന്റെ സമീപം പണിത താല്‍കാലിക കെട്ടിടമാണ് തകര്‍ന്നത്.

അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 20 പേര്‍ അടങ്ങുന്ന സംഘമാണ് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നതെന്ന് കാഞ്ചീപുരം ജില്ലാ കളക്ടര്‍ സി. പൊന്നയ്യ പറഞ്ഞു. ബാക്കി മൂന്നുപേരെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവര്‍ കെട്ടിടത്തിനുള്ളില്‍ കുടങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഉറപ്പില്ലെന്നും കളക്ടര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി