ദേശീയം

ജമ്മു കാശ്മീരില്‍ തീവ്രവാദികള്‍ തട്ടികൊണ്ടുപോയ പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ട നിലയില്‍ 

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പൊലീസ് കോണ്‍സ്റ്റബിളിനെ കുല്‍ഗാം ജില്ലയിലെ വീട്ടില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാശ്മീരിലെ കത്‌വയില്‍ ട്രെയിനിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സലീം അഹമ്മദ് ഷായാണ് കൊല്ലപ്പെട്ടത്. അവധിയില്‍ പ്രവേശിച്ച് ദക്ഷിണ കാശ്മീരിലെ വീട്ടിലെത്തിയ സലീമിനെ ഇന്നലെ രാത്രിയോടെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. 

അടുത്തിടെ സമാനമായ സാഹചര്യത്തില്‍ രണ്ടു പോലീസുകാരെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. ജാവീദ് അഹമ്മദ് ദര്‍, ഔറംഗേസബ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി തന്നെവെടിവച്ചു കൊല്ലുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ