ദേശീയം

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനിടെ ഇവര്‍ പറ്റിച്ചത് 300ലധികം പേരെ;  പൊലീസ് പിടികൂടിയത് ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനിടയില്‍ ആളുകളെ പറ്റിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. പണം പിന്‍വലിക്കാന്‍ സഹായിക്കാനെന്ന മട്ടില്‍ ആളുകളെ സമീപിച്ച ഇവര്‍ തന്ത്രപരമായി കാര്‍ഡ് കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഗാസിയാബാദ് സ്വദേശികളായ മുഹമ്മദ് ആരിഫ്, സമീര്‍ എന്നിവരെയാണ് ആസാദ്പൂരില്‍ നിന്ന് പൊലീസ് പിടികൂടിയത്. അറസ്റ്റിലാകുമ്പോള്‍ ഇരുവരുടെയും പക്കല്‍ നിന്ന് 17 എടിഎം കാര്‍ഡുകളോളം പൊലീസ് കണ്ടെത്തി. 

പണം നഷ്ടപ്പെട്ടെന്ന് ചൂണ്ടികാട്ടി വ്യാപകമായി പരാതികള്‍ ലഭിച്ച പശ്ചാതലത്തില്‍ പൊലീസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. സഹായിക്കാനെന്ന വ്യാജേന എടിഎം കാര്‍ഡില്‍ നിന്ന് പണം പിന്‍വലിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്യ്ത് ആളുകളെ സമീപിക്കുന്ന ഇവര്‍ കാര്‍ഡ് ലഭിക്കുമ്പോള്‍ കൂടുതല്‍ പണം പിന്‍വലിക്കുകയോ പിന്‍ നമ്പര്‍ ഓര്‍ത്തിരുന്ന് ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുകയോ ചെയ്യും. 

പ്രായമായവരെയും എടിഎം പ്രവര്‍ത്തന രീതിയെക്കുറിച്ച് അധികം ധാരണയില്ലെന്ന് തോന്നുന്നവരെയുമാണ് ഇവര്‍ സമീപിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ രീതിയില്‍ ഇരുവരും ചേര്‍ന്ന് 300ലധികം ആളുകളെ പറ്റിച്ചിട്ടുണ്ടെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി