ദേശീയം

ഗാന്ധിജി ആടുകളെ കണ്ടത് അമ്മയായി, ഹിന്ദുക്കള്‍ ആട്ടിറച്ചി കഴിക്കുന്നതു നിര്‍ത്തണം; പരിഹാസത്തില്‍ പുലിവാലു പിടിച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗാന്ധിജി ആടുകളെ അമ്മയായാണ് കണ്ടിരുന്നതെന്നും അതുകൊണ്ട് ഹിന്ദുക്കള്‍ ആട്ടിറച്ചി തിന്നുന്നത് അവസാനിപ്പിക്കണമെന്നും സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ സികെ ബോസ്. ട്വിറ്ററിലൂടെയാണ് സികെ ബോസിന്റെ അഭിപ്രായ പ്രകടനം. പശുസംരണക്ഷണത്തിന്റെ പേരില്‍ അക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ്, പരിഹാസ രൂപത്തില്‍ ഈ പോസ്റ്റിട്ടതെന്ന് പിന്നീട് സികെ ബോസ് വിശദീകരിച്ചു.

ഗാന്ധിജി കൊല്‍ക്കത്തില്‍ തന്റെ മുത്തച്ഛന്‍ ശരദ് ചന്ദ്രബോസിന്റെ വീട്ടില്‍ താമസിക്കാറുണ്ടെന്ന് സികെ  ബോസ് പറഞ്ഞു. അപ്പോഴെല്ലാം ആട്ടിന്‍ പാലാണ് ഗാന്ധിജി ആവശ്യപ്പെടാറ്. ഇതിനു വേണ്ടി രണ്ട് ആടുകളെ വീട്ടില്‍ കൊണ്ടുവന്നിരുന്നു. ആടുകളെ മാതാവായാണ് ഗാന്ധിജി കണ്ടിരുന്നത്, അതുകൊണ്ടാണ് അദ്ദേഹം ആട്ടിന്‍പാല്‍ ചോദിച്ചത്. ഹിന്ദുക്കള്‍ ആട്ടിറച്ചി തിന്നുന്നത് നിര്‍ത്തുകയാണ് വേണ്ടത്- സികെ ബോസ് ട്വീറ്റ് ചെയ്തു.

ട്വീറ്റ് വിവാദമായതോടെ പരിഹാസ രൂപത്തിലാണ് ഇതു പോസ്റ്റ് ചെയ്തതെന്ന് സികെ ബോസ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. രാജ്യം മുഴുവന്‍ അക്രമവും ആളുകളെ തല്ലിക്കൊല്ലലുമെല്ലാം വ്യാപിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ട്വീറ്റ്. അതിന്റെ ആന്തരാര്‍ഥം മനസിലാക്കണമെന്ന് സികെ ബോസ് ആവശ്യപ്പെട്ടു. 

അതേസമയം ബോസിന്റെ ട്വീറ്റിനെതിരെ ഒട്ടേറെപ്പേര്‍ രംഗത്തുവന്നു. ഗാന്ധിജിയോ ബോസിന്റെ മുത്തച്ഛനോ ആടിനെ മാതാവായി കണ്ടിട്ടില്ലെന്ന് തൃപുര ഗവര്‍ണര്‍ തഥാഗത റോയ് പറഞ്ഞു. ഹിന്ദു സംരക്ഷകനാണെന്നും ഗാന്ധിജി അവകാശപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഹിന്ദുക്കള്‍ പശുവിനെയാണ് ആടിനെയല്ല മാതാവായി കണക്കാക്കുന്നതെന്നും റോയ് ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ