ദേശീയം

ട്രാന്‍സ്‌ജെന്‍ഡറുകളെ പാര്‍ലമെന്റില്‍ പരിഹസിച്ച് മേനക ഗാന്ധി; കയ്യടിച്ച് ചിരിച്ച് എംപിമാര്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ട്രാന്‍സ്‌ജെന്‍ഡറുകളെ ലോക്‌സഭയില്‍ പരിഹസിച്ച് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. മനുഷ്യകടത്തുമായി ബന്ധപ്പെട്ട ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കവെയാണ് പ്രസംഗമധ്യേ ട്രാന്‍സ്‌ജെന്‍ഡറുകളെ പരിഹസിച്ച്  മേനകാഗാന്ധി സംസാരിച്ചത്. 

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ 'അദര്‍ പീപ്പിള്‍' എന്ന് വിശേഷിപ്പിച്ച മേനഗാഗാന്ധി അപഹസിക്കുന്ന രീതിയില്‍ അടക്കിപ്പിടിച്ച ചിരിയോടെയാണ് സംസാരിച്ചത്.  മേനകാ ഗാന്ധിയുടെ പ്രസംഗം കേട്ട് എം.പിമാര്‍ ഡെസ്‌ക്കില്‍ കയ്യടിച്ച് ചിരിച്ചു. 

വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ നടപടിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുകയാണ്. ട്രാന്‍ജെന്‍ഡറുകളെ അഭിസംബോധന ചെയ്ത് സംസാരിക്കാനറിയാത്ത മന്ത്രി മാപ്പ് പറയണമെന്നാണ് വിമര്‍ശകരുടെ ആവശ്യം. 

ഞങ്ങളും ഈ രാജ്യത്തെ പൗരന്‍മാരാണ്, മനുഷ്യര്‍ തന്നെയാണ്. വിലകുറഞ്ഞ അംഗവിക്ഷേപത്തിലൂടെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ ഒന്നാകെ ആക്ഷേപിച്ച മേനകാഗാന്ധി മാപ്പ് പറയണം. ഒരു ക്യാബിനറ്റ് മന്ത്രിയില്‍ നിന്നുള്ള ഈ പെരുമാറ്റം അങ്ങേയറ്റം വേദനിപ്പിക്കുന്നതും,ലജ്ജിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണ്- ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് മീര സംഗമിത്ര  ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത