ദേശീയം

ഗാന്ധിജിയുടെ ജന്മദിനത്തില്‍ വീണ്ടം ലോക്പാല്‍ സമരവുമായി അണ്ണാ ഹസാരെ

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: ലോക്പാല്‍ നിയമം വൈകുന്നതിനെതിരെ അണ്ണാ ഹസാരെ വീണ്ടും സമരത്തിന്. ഗാന്ധി ജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ട് മുതല്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം തുടങ്ങുമെന്ന് ഹസാരെ അറിയിച്ചു. അഴിമതി വിമുക്ത രാഷ്ട്രത്തിനായി ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കണമെന്ന് ഹസാരെ ആവശ്യപ്പെട്ടു. 

അന്ന ഹസാരെയുടെ നാടായ മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ സിദ്ധി ഗ്രാമത്തിലായിരിക്കും നിരാഹാര സമരം. ലോക്പാല്‍ ബില്‍ നടപ്പിലാക്കുമെന്നും ലോക്പാല്‍ നിയമങ്ങള്‍ രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചിട്ടും എന്‍.ഡി.എ സര്‍ക്കാര്‍ യാതൊന്നും നടപ്പിലാക്കിയില്ലെന്ന് ഹസാരെ കുറ്റപ്പെടുത്തി. അഴിമതി ഇല്ലാതാക്കാന്‍ ഈ സര്‍ക്കാരിന് ആര്‍ജവമില്ല. ലോക്പാല്‍ നിയമം വൈകിപ്പിക്കുന്നതിന് നിരവധി കാരണങ്ങളാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നതെന്നും ഹസാരെ പറഞ്ഞു. 

ലോക്പാലിന് വേണ്ടി 2011ല്‍  അണ്ണാ ഹസാരെ 12 ദിവസം നിരാഹാര സമരം നടത്തിയിരുന്നു. പിന്നീട് 2013ല്‍ യു.പി.എ സര്‍ക്കാര്‍ ലോക്പാല്‍ നിയമനം അംഗീകരിച്ച് നിയമം പാസാക്കി. ലോക്പാലില്‍ ബി.ജെ.പി സര്‍ക്കാരിന്റെ മെല്ലെപ്പോക്കിനെതിരെയാണ് ഹസാരെയുടെ സമരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു