ദേശീയം

ദേശീയ പൗരത്വ പട്ടികയുമായി ബംഗാളില്‍ വന്നാല്‍ ആഭ്യന്തര യുദ്ധം; കരട് ഭേദഗതി ചെയ്യണമെന്നും മമതാ ബാനര്‍ജി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  നിലവിലെ ദേശീയ പൗരത്വ പട്ടിക പശ്ചിമബംഗാളില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ആഭ്യന്തര യുദ്ധം ഉണ്ടാകുമെന്ന് മമതാ ബാനര്‍ജി. രാജ്‌നാഥ് സിങുമായുള്ള കൂടിക്കാഴ്ചയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ കരട് ഭേദഗതി ചെയ്യുകയോ പുതിയ ബില്ല് കൊണ്ടു വരികയോ ചെയ്യണം. ഇത് ബംഗാളില്‍ നടപ്പിലാക്കാമെന്ന് വിചാരിക്കണ്ട എന്നാണ് അവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയോട് പറഞ്ഞിരിക്കുന്നത്. ജനങ്ങളെ ഉപദ്രവിക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുകയില്ലെന്ന് രാജ്‌നാഥ് സിങ് ഉറപ്പ് നല്‍കിയതായി മമത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

അസമില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് എന്ന് അവര്‍ നേരത്തേ ആരോപിച്ചിരുന്നു. മുസ്ലിങ്ങളെ തിരഞ്ഞ് പിടിച്ച് നാടുകടത്തുന്നതിനായാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ വിമര്‍ശിച്ചിരുന്നു. ഭിന്നിപ്പിച്ച് ഭരിക്കുന്നതിനുള്ള നീക്കവുമായി മുന്നോട്ട് പോയാല്‍ രാജ്യത്ത് രക്തപ്പുഴയൊഴുകുമെന്നും മമത മുന്നറിയിപ്പ് നല്‍കിയിരുന്നു.

 ദേശീയ പൗരത്വ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ 40 ലക്ഷം പേരാണ് അസമില്‍ പട്ടികയ്ക്ക് പുറത്തായത്. മതിയായ രേഖകള്‍ ഇവര്‍ക്കില്ലെന്ന അധികൃതരുടെ വാക്കുകള്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം നല്‍കണമെന്ന് സുപ്രിം കോടതിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍